Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅർബുദം മാറാരോഗമല്ല;...

അർബുദം മാറാരോഗമല്ല; വേണ്ടത്​ ആത്മവിശ്വാസം -മമ്​ത മോഹൻദാസ്​

text_fields
bookmark_border
അർബുദം മാറാരോഗമല്ല; വേണ്ടത്​ ആത്മവിശ്വാസം   -മമ്​ത മോഹൻദാസ്​
cancel
camera_alt

ഖിസൈസ്​ ആസ്​റ്റർ ഹോസ്​പിറ്റലിലെ ഓ​ങ്കോളജി സെൻററി​െൻറ ലോഞ്ചിങ്​ ചടങ്ങ്​

ദുബൈ: അർബുദം മാറാരോഗമല്ലെന്നും ആത്മ​വിശ്വാസത്തോടെ മറികടക്കാവുന്നതാണെന്നും നടി മമ്​ത മോഹൻദാസ്​. ഖിസൈസ്​ ആസ്​റ്റർ ഹോസ്​പിറ്റലിലെ ഓ​ങ്കോളജി സെൻററി​െൻറ ലോഞ്ചിങ്​ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 24ാം വയസ്സിൽ അർബുദബാധിതയായിരുന്ന സമയത്തെ അനുഭവങ്ങളും അവർ വിശദീകരിച്ചു. രോഗികളോട്​ വേണ്ടത്​ സിംപതിയല്ല, എംപതിയാണ്​. അർബുദം നേരത്തെ തിരിച്ചറിയുകയാണ്​ പ്രധാനം. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ചികിത്സാനടപടിക്രമങ്ങള്‍ അർബുദ ചികിത്സയിൽ വലിയ വ്യത്യാസമുണ്ടാക്കുന്നു. ഓരോ രോഗിയും സ്വന്തം പോരാട്ടമാണ് നടത്തുന്നത്. ഓങ്കോളജി സെൻററില്‍ അനുകമ്പാപൂര്‍ണമായ ഇടപെടലുകൾ ആസ്​റ്ററിൽ നിന്നുണ്ടാകുമെന്ന്​ ഉറപ്പു​ണ്ടെന്നും മമ്​ത പറഞ്ഞു. ഓങ്കോളജി ഡിപ്പാർട്ട്മെൻറ് ആരംഭിച്ചതോടെ നിലവിലെ സ്പെഷാലിറ്റികൾക്കൊപ്പം യു.എ.ഇയിലുള്ളവർക്ക് പ്രത്യേക പരിചരണം നൽകാൻ ആസ്​റ്ററിന്​ കഴിയുമെന്ന്​ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടര്‍ അലീഷാ മൂപ്പൻ പറഞ്ഞു.

അടുത്തിടെ നടന്ന പഠനങ്ങളിൽ കാണിക്കുന്നത് യു.എ.ഇ യുവ സമൂഹത്തിലെ അർബുദ നിരക്ക് യു.എസിലും യു.കെയിലുമുള്ളതിനെക്കാൾ അഞ്ച്​ മടങ്ങ് ഉയർന്നുവെന്നാണ്​. സ്തനാർബുദം, കൊളറെക്ടൽ കാൻസർ, പ്രോസ്​റ്റേറ്റ് കാൻസർ, ലുക്കീമിയ എന്നിവ ഞെട്ടിക്കുന്ന വിധത്തിൽ ഉയർന്നതായും കണക്കുകൾ കാണിക്കുന്നു. ഇത്തരം കേസുകളിൽ രോഗം മൂർച്ഛിക്കുന്നത് ഫലപ്രദമായി തടയാൻ നേരത്തെയുള്ള കണ്ടെത്തൽവഴിയും ശസ്ത്രക്രിയയിലൂടെയും കഴിയും. മംമ്തയുടെ അർബുദത്തിനെതിരായ പോരാട്ടം അർബുദരോഗികൾക്ക് ആത്​മവിശ്വാസം പകരുന്നതാണെന്നും അലീഷാ മൂപ്പൻ പറഞ്ഞു. 150 കിടക്കകളുള്ള ഖിസൈസ് ആസ്​റ്റർ ഹോസ്പിറ്റലിന് പുതുതായി ഏർപ്പെടുത്തിയ സമഗ്ര അർബുദപരിചരണ യൂനിറ്റ് കൂടുതൽ സൗകര്യം ഒരുക്കുന്നതായി യു.എ.ഇ ആസ്​റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ്​ ക്ലിനിക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. യു.എ.ഇയിലെ രോഗികള്‍ക്ക് ലോകനിലവാരമുള്ള അർബുദ ചികിത്സാ അനുഭവമാണ് ഖിസൈസ് ആസ്​റ്റര്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെൻറ് സമ്മാനിക്കുക. സ്‌പെഷലൈസ്ഡ്, അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ തെറപ്പികൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

അർബുദ പരിചരണത്തില്‍ ഏറ്റവും പുതിയ അവിഭാജ്യഘടകമായ 'ട്യൂമര്‍ ബോര്‍ഡ്' ഓങ്കോളജി സെൻററാണ്​ ജനങ്ങൾക്കായി സമർപ്പിച്ചത്​. മെഡിക്കല്‍ ഓങ്കോളജിസ്​റ്റ് ഡോ. പ്രണയ് തവോറി, സര്‍ജിക്കല്‍ ഓങ്കോളജിസ്​റ്റ് ഡോ. ശിവപ്രകാശ് രത്തനസ്വാമിയും തുടങ്ങിയവരാണ്​ ഓ​ങ്കോളജി ഡിപ്പാർട്ട്​മെൻറിന്​ നേതൃത്വം നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aster MimsMamthaMohandas
News Summary - Cancer is not a contagious disease; All you need is confidence -Mamtha Mohandas
Next Story