സന്നാഹം ജയിച്ച് കാനഡ
text_fieldsദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന ജപ്പാൻ-കാനഡ മത്സരം
ദുബൈ: ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ജപ്പാനെ വീഴ്ത്തി കാനഡ. ദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കാനഡയുടെ ജയം. ഒമ്പതാം മിനിറ്റിൽ യുകി സോമയിലൂടെ ജപ്പാനാണ് മുന്നിലെത്തിയത്. എന്നാൽ, 21ാം മിനിറ്റിൽ സ്റ്റീവൻ വിറ്റോറിയയിലൂടെ കാനഡ മറുപടി നൽകി. ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കാനഡയെ തേടി പെനാൽറ്റിയെത്തിയത്. ലൂക്കാസ് കവാല്ലിനിയുടെ ഷോട്ട് ജപ്പാൻ ഗോളി തടുത്തിട്ടെങ്കിലും കൈയിൽ തട്ടി ഗോൾ വര കടക്കുകയായിരുന്നു. ലോകകപ്പിൽ ഗ്രൂപ് 'ഇ'യിലാണ് ജപ്പാൻ. 'എഫി'ലാണ് കാനഡ.

