Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമ്പ്യൂട്ടർ മാത്രമല്ല,...

കമ്പ്യൂട്ടർ മാത്രമല്ല, ശരീരവും ഹാക്ക്​ ചെയ്യാം ?

text_fields
bookmark_border
കമ്പ്യൂട്ടർ മാത്രമല്ല, ശരീരവും ഹാക്ക്​ ചെയ്യാം ?
cancel

ഹാക്കിങ്​ വലിയൊരു കുറ്റകൃത്യമാണോ, ഇതിൽ ജോലി സാധ്യതകളുണ്ടോ, കമ്പ്യൂട്ടർ പോലെ മനസിനെ ഹാക്ക്​ ചെയ്യാൻ കഴിയുമോ, എന്താണ്​ ബയോ ഹാക്കിങ്, എന്താണ്​ എത്തിക്കൽ ഹാക്കിങ്​ ? പുതുതലമുറയുടെ സംശയങ്ങളാണ്​ ഇതെല്ലാം. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള വിശദമായ ഉത്തരം ലഭിക്കണമെങ്കിൽ 'ഗൾഫ്​ മാധ്യമം' എജുകഫേയിൽ എത്തിയാൽ മതി. ഇന്ത്യയിൽ ​പൊലീസ്​ വകുപ്പിലും മലയാള സിനിമയിലുമെല്ലാം എത്തിക്കൽ ഹാക്കിങിനായി സേവനം അനുഷ്ടിച്ച സി.എം. മഹ്​റൂഫാണ്​ എജുകഫേയിൽ 'ബയോ ഹാക്കിങ്'​ എന്ന വിഷയവുമായി എത്തുന്നത്​. കമ്പ്യൂട്ടർ ഹാക്കിങ്ങിനെകുറിച്ചും മനസിന്റെ ഹാക്കിങ്ങിനെകുറിച്ചുമെല്ലാം ​മഹ്​റൂഫ്​ ഡെമോ അടക്കം വിശദീകരിക്കും.

ഹാക്കിങ്​ എന്ന്​ കേൾക്കുമ്പോൾ വലിയ കുറ്റകൃത്യമായാണ്​ നമ്മുടെ മനസിൽ തെളിയുന്നത്​. അങ്ങിനെ നെഗറ്റീവായി മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഹാക്കിങ്. വലിയ ജോലി സാധ്യതയുള്ള മേഖലയാണിത്​​. പ്രധാന കമ്പനികളെല്ലാം സെക്യൂരിറ്റി ഹാക്കർമാരെ നിയമിക്കാറുണ്ട്​.



സി.എം. മഹ്​റൂഫ്

സ്വന്തം സ്ഥാപനത്തിന്റെ സോഫ്​റ്റ്​വെയറുകളുടെ ദൗർബല്യങ്ങൾ അറിയണമെങ്കിൽ ഹാക്കർമാരുടെ സേവനം അനിവാര്യമാണ്​. ഓൺലൈനായി പണം തട്ടുന്നത്​ തടയാൻ ഇവരുടെ സേവനം ഉപകരിക്കും. കള്ളന്റെ മനസോടെ പൊലീസുകാർ ചിന്തിക്കുമ്പോഴാണല്ലോ കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്നത്​.

അതുപോലെയാണ്​ എത്തിക്കൽ ഹാക്കിങും. കമ്പ്യൂട്ടറിലെ പിഴവ്​ കണ്ടെത്തി ഹാക്ക്​ ചെയ്യുന്നത്​ പോലെ മനുഷ്യ ശരീരത്തിലെയും ചുറ്റുപാടുകളിലെയും പിഴവുകൾ കണ്ടെത്തി നമ്മളെ തന്നെ ഹാക്ക്​ ചെയ്ത്​ നിയന്ത്രിക്കുന്ന രീതിയാണ്​ ബയോ ഹാക്കിങ്​.

ജോലിയിലും പഠനത്തിലുമുള്ള വേഗത വർധിപ്പിക്കാൻ ബയോ ഹാക്കിങ്​ ഉപകാരപ്പെടും. ഉദാഹരണം പറയാം. ഓഫിസിലെ ധാരാളം എൽ.ഇ.ഡി ലൈറ്റുകൾ ഒരുപക്ഷെ നമ്മുടെ ജോലിയെ ബാധിച്ചേക്കാം. ഇതിനെ ജങ്ക്​ ലൈറ്റ്​ (ജങ്ക്​ ഫുഡ്​ പോലെ) എന്നാണ്​ വിളിക്കുന്നത്​.

അനാവശ്യ ലൈറ്റുകൾ നമ്മുടെ എനർജിയെ ബാധിക്കുന്നുണ്ട്​. ഇതുപോലെ നമ്മുടെ ശരീരത്തിനുള്ളിലും പുറത്തുമുള്ള നിരവധി ഘടകങ്ങൾ ജോലിയെയും പഠനത്തെയും ബാധിക്കുന്നു. ഇവ കണ്ടെത്തി തിരുത്തുന്നതിന്​ ആവശ്യമായ ഏഴ്​ ടെക്നിക്കുകളാണ്​ സി.എം. മഹ്​റൂഫ്​ എജുകഫേയിൽ വിവരിക്കുന്നത്​. കമ്പ്യൂട്ടർ ഹാക്കിങിൽ തുടങ്ങി ബയോ ഹാക്കിങ്ങിൽ അവസാനിക്കുന്ന രീതിയിലായിരിക്കും എജുകഫേയിൽ സി.എം. മഹ്​റൂഫിന്റെ അവതരണം. ഈ സെഷൻ കഴിഞ്ഞാൽ ഉടൻ ആർക്കും ചെയ്യാൻ കഴിയുന്ന ഏഴ്​ ടെക്നിക്കുകളായിരിക്കും അവതാരകൻ വിവരിക്കുക.

ഇതിനൊപ്പം, ഈ മേഖലയിലെ ജോലി സാധ്യതകൾ എന്തൊക്കെയാണെന്നും അദ്ദേഹം പറഞ്ഞുതരും. ഹാക്കിങിലെ സത്യസന്ധതയെ കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യരുത്​ എന്നതിനെ കുറിച്ചും അദ്ദേഹം വിവരിക്കും.

എത്തിക്കൽ ഹാക്കിങ്​ വിദഗ്​ധരിലൊരാളാണ്​ സി.എം മഹ്​റൂഫ്​. ദുബൈ സിലി​ക്കൺ ഒയാസിസിൽ 'ഐഡിയ ഫാക്ടറി' എന്ന സ്ഥാപനവുമായി ഈ മേഖലയിൽ തന്നെ മഹ്​റൂഫ്​ സജീവമാണ്​. സോഫ്​റ്റ്​വെയർ എൻജിനിയറിങിൽ ബിരുദാനന്തര ബിരുദധാരിയാണ്​.

രജിസ്റ്റർ ചെയ്യാൻ https://myeducafe.com/ ഈ ലിങ്കിൽ​ കയറുക.


സുആൽ വിജയികൾ എത്തും

റമദാനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ടീൻസ്റ്റർ സംഘടിപ്പിച്ച സുആൽ പ്രശ്നോത്തരി ആറാം എഡിഷൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും എജുക​ഫേ വേദിയിൽ നടക്കും. കഴിഞ്ഞ മേയിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഇന്ത്യയിൽനിന്നും ജി.സി.സിയിൽ നിന്നുമായി 80ൽ അധികം സ്കൂളുകളിൽനിന്ന്​ 2000ത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു. ഫെബ്രുവരി ആറിനാണ്​ വിജയികൾക്ക്​ സമ്മാനവിതരണം. പ്രശ്നോത്തരിയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് എജുകഫേയിലെ സുആൽ കൗണ്ടറിൽ നിന്ന്​ സ്വീകരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe
News Summary - Can not only computer but also body be hacked?
Next Story