80കളിലെ റെട്രോ ശൈലിയിൽ കാമ്പസ് ഓണം 20ന്
text_fieldsദുബൈ: കേരളത്തിലെ കലാലയ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് സംഗവേദി ഒരുക്കുന്ന അക്കാഫ് ഇവന്‍റ്സ് ഇത്തവണ വ്യത്യസ്തമായ കലാലയ ഓണം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 ന് ഷാർജ മുവൈലയിലെ ഡൽഹി പ്രോഗ്രസ്സിവ് സ്കൂൾ അങ്കണത്തിലാണ് പരിപാടി.
നാനൂറോളം വിവിധ കലാലയ പൂർവ വിദ്യാർഥി കലാകാരന്മാർ മറ്റുരക്കുന്ന 26 മത്സരയിനങ്ങൾ, ഓണസദ്യ, ഓണക്കളികൾ, ചെണ്ടമേളം, ഘോഷയാത്ര, ഡിസ്കോ നൈറ്റ് എന്നിവയുൾപ്പെടെ നടക്കും. പ്രവേശനം സൗജന്യമാണ്. ഇപ്പോഴത്തെ ട്രെൻഡിങ് ആയ എൺപതുകളിലെ റെട്രോ തീമിലാണ് കാമ്പസ് ഓണം ക്രമീകരിച്ചിരിക്കുന്നതെന്ന് അക്കാഫ് ഇവന്‍റ്സ് പ്രസിഡന്‍റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ്, ജോ. സെക്രട്ടറി ഷക്കീർ ഹുസൈൻ, ജോ. ട്രഷറർ ഷിബു മുഹമ്മദ്, കാമ്പസ് ഓണം ഡയറക്ടർ രഞ്ജിത്ത് കോടോത്ത്, വനിതാ വിങ് ചെയർപേഴ്സൺ, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

