വലിയ പെരുന്നാളിന് വലിയ ഓഫർ; ‘ഗൾഫ് മാധ്യമം’ വരിക്കാരാകാൻ സുവർണാവസരവുമായി കാമ്പയിൻ
text_fieldsദുബൈ: ആധികാരിക വാർത്തകളും വിശകലനങ്ങളുംകൊണ്ട് പ്രവാസി മലയാളിയുടെ പ്രഭാതങ്ങളെ സുന്ദരമാക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ 26ാം വാർഷികത്തിന്റെയും വലിയ പെരുന്നാളിന്റെയും പശ്ചാത്തലത്തിൽ പത്രം വരിചേരാൻ സുവർണാവസരമൊരുക്കി കാമ്പയിൻ. വായനയെ സ്നേഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിനൊപ്പം കൈനിറയെ സമ്മാനങ്ങളും ഒരാഴ്ച നീളുന്ന കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ ഒന്ന് ഞായറാഴ്ച മുതൽ ജൂൺ ഏഴ് ശനിയാഴ്ച വരെയാണ് കാമ്പയിൻ.
720 ദിർഹം വിലയുള്ള ഒരു വർഷത്തെ പത്രം 399 ദിർഹമിന് കാമ്പയിൻ കാലയളവിൽ സ്വന്തമാക്കാൻ സാധിക്കും. അതോടൊപ്പം 67 ദിർഹം മുഖവിലയുള്ള ‘ഗൾഫ് മാധ്യമ’ത്തിന്റെ പ്രസിദ്ധീകരണങ്ങളായ കുടുംബം, കലണ്ടർ എന്നിവയും വരിക്കാർക്ക് സൗജന്യമായി ലഭിക്കും. ഇതിനുപുറമെ, 50 ദിർഹമിന്റെ രണ്ട് ‘സംസം’ മന്തി വൗച്ചറുകളും 50 ദിർഹമിന്റെ രണ്ട് ചിക്കിങ് വൗച്ചറുകളും സ്നേഹസമ്മാനമായി നൽകുന്നുണ്ട്. കാമ്പയിൻ കാലയളവിലെ വരിക്കാരായവരിൽനിന്ന് നറുക്കെടുത്ത് ഏഴു ഭാഗ്യശാലികൾക്ക് കുടുംബത്തോടൊപ്പം കേരളത്തിൽ സ്റ്റേകേഷനും ഒരാൾക്ക് കോമ്പോഡീൽസ് ഡോട്ട് കോമിന്റെ യു.എ.ഇയിലെ ഫാമിലി സ്റ്റേകേഷൻ ആസ്വദിക്കാനുള്ള വൗച്ചറുകളും നൽകുന്നുണ്ട്. പരിമിതമായ ഒരാഴ്ച മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാവുക.
ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ രണ്ടര ദശാബ്ദക്കാലമായി ഗൾഫ് മേഖലയിലെ ഏറ്റവും കൂടുതൽ വായനക്കാരും വരിക്കാരുമുള്ള മലയാള അച്ചടി മാധ്യമമാണ്. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്ന പത്രം പ്രവാസത്തിന്റെ ഏറ്റവും പുതിയ വാർത്തകൾ നാട്ടിലും, നാട്ടിലെ പ്രധാന വാർത്തകൾ പ്രവാസ മണ്ണിലും എല്ലാ പ്രഭാതത്തിലും ആധികാരികതയോടെ എത്തിച്ചുവരുന്നു. സാമൂഹിക മാധ്യമങ്ങളുടെ കുതിപ്പിന്റെ കാലത്ത് വാർത്തകൾക്കപ്പുറം ആഴത്തിലുള്ള വിശകലനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പത്രം പുറത്തിറങ്ങുന്നത്.
യു.എ.ഇയിലെ വാർത്തകൾക്കൊപ്പം, പ്രവാസികൾക്കിടയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്നതിനും, വിദ്യാർഥികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനും മാത്രമായുള്ള ‘എമറാത്ത് ബീറ്റ്സ്’ എന്ന എല്ലാ ഞായറാഴ്ചയും പുറത്തിറങ്ങുന്ന നാല് പേജ് ‘ഗൾഫ് മാധ്യമ’ത്തിന്റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിലെ പ്രമുഖരുടെ സാഹിത്യരചനകളും എഴുത്തുകളുമായി പുറത്തിറങ്ങുന്ന ‘ചെപ്പ്’ എന്ന പേജും എല്ലാ ശനിയാഴ്ചയും പുറത്തിറങ്ങുന്നുണ്ട്. പുതുതലമുറക്കും മുതിർന്ന തലമുറക്കും ആവശ്യമായ വായനവിഭവങ്ങളാണ് പത്രത്തെ കുടുംബങ്ങളുടെ പ്രിയപ്പെട്ടതാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

