ഉയർന്ന രക്തസമ്മർദത്തിെൻറ അപകടം ബോധ്യപ്പെടുത്താൻ വിപുലമായ കാമ്പയിൻ
text_fieldsദുബൈ: ഉയർന്ന രക്തസമ്മർദം (ഹൈപ്പർടെൻഷൻ) വരുത്തിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് യു.എ.ഇയിൽ വ്യാപക കാമ്പയിന് തുടക്കമാവുന്നു. ലോകത്ത് വർഷം തോറും 94 ലക്ഷം ആളുകളാണ് ഉയർന്ന രക്തസമ്മർദം സൃഷ്ടിച്ച പ്രശ്നങ്ങളെ തുടർന്ന് മരണപ്പെടുന്നത്. ഹൃദയാരോഗ്യം തകരാനും ഇൗ സ്ഥിതി വിശേഷം വഴിവെക്കുന്നു. എന്നാൽ ഇൗ ഗുരുതര ആരോഗ്യ പ്രശ്നത്തെ യു.എ.ഇ നിവാസികളിൽ പകുതിയോളം പേരും നിസാരമായാണ് കാണുന്നതെന്ന് രാജ്യവ്യാപകമായി നടത്തിയ സർവേ വ്യക്തമാക്കുന്നു.യു.എ.ഇ വിഷൻ 2021ലെ മികച്ച ആരോഗ്യം സാധ്യമാക്കുക എന്ന ഉദ്യമത്തിലൂന്നി ദുബൈ ഹെൽത് അതോറിറ്റിയുടെ പിന്തുണയോടെയാണ് കാമ്പയിൻ.
വിവിധ ഘട്ടങ്ങളിലായി മൂന്നു വർഷം നീളുന്ന കാമ്പയിന് തുടക്കമിട്ട് സിഗ്ന ഇൻഷുറൻസ് മിഡിൽ ഇൗസ്റ്റ് സംഘടിപ്പിച്ച സർവേയുടെ പ്രകാശന^വിശകലന ചടങ്ങിൽ ദുബൈ ഹെൽത് അതോറിറ്റി ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും പെങ്കടുത്തു. ഡി.എച്ച്.എ ജോയിൻറ് കോർപറേറ്റ് സർവീസസ് സി.ഇ.ഒ അഹ്മദ് അബ്ദുല്ല സാലിഹ് അൽ നുഐമി,സിഗ്ന ഇൻറർനാഷണൽ മാർക്കറ്റ്സ് പ്രസിഡൻറ് ജേസൻ സാഡ്ലർ, ഡി.എച്ച്.എ ഇൻഷുറൻസ് മെഡിക്കൽ റെഗുലേഷൻസ് മേധാവി ഡോ. മുഹമ്മദ് ഫർഗാലി, ഡോ. ഉമർ ഹല്ലക്ക്, സിഗ്ന ഗ്ലോബൽ വെൽബീയിംഗ് സൊലൂഷൻസ് അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. രുചിക മുഖർജി എന്നിവർ റൗണ്ട് ടേബിളിൽ സംസാരിച്ചു. സിഗ്ന ഇൻഷുറൻസ് മിഡിലീസ്റ്റ് സി.ഇ.ഒ ആർതർ കൊസാർഡ് സർവേ ഫലം അവതരി
പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
