Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​നി​ൽ ഭ​ക്ഷ​ണം...

റ​മ​ദാ​നി​ൽ ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത്​ ത​ട​യാ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border
റ​മ​ദാ​നി​ൽ ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത്​ ത​ട​യാ​ൻ കാ​മ്പ​യി​ൻ
cancel
camera_alt

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പാ​ക്ക്​ ചെ​യ്യു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ

അ​ബൂ​ദ​ബി: റ​മ​ദാ​ൻ മാ​സ​ത്തി​ന്‍റെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത്​ ത​ട​യു​ന്ന കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കി ‘നി​അ്​​മ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​ഷ​ന​ൽ ഫു​ഡ്​ ലോ​സ്​ ആ​ൻ​ഡ്​ വേ​സ്റ്റ്​ ഇ​നീ​ഷ്യേ​റ്റി​വ്. ‘പൈ​തൃ​ക​ത്തെ വി​ല​ക​ൽ​പി​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​ൻ രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ സം​ര​ക്ഷ​ണ, പു​ന​ർ​വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​മാ​യി മാ​റും. അ​ബൂ​ദ​ബി, ദു​ബൈ, അ​ൽ​ഐ​ൻ, ഷാ​ർ​ജ, റാ​സ​ൽ​ഖൈ​മ എ​ന്നീ അ​ഞ്ച് സ്ഥലങ്ങളി​ൽ ഈ ​വ​ർ​ഷം ഒ​രേ​സ​മ​യം പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ​ദ്ധ​തി വ​ഴി മൂ​ന്നു ല​ക്ഷം ട​ണ്ണി​ല​ധി​കം ഭ​ക്ഷ​ണം പാ​ഴാ​യി​പ്പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക​യും പു​ന​ർ​വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു.​എ.​ഇ​യു​ടെ ‘കു​ടും​ബ വ​ർ​ഷാ’​ച​ര​ണ​ത്തി​ന്‍റെ ആ​ശ​യ​വു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ‘നി​അ്​​മ ഫാ​മി​ലി ഇ​ഫ്താ​ർ ബോ​ക്സ​സ്​’ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും ഫാ​മു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​ധി​ക​മാ​യ പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മ​റ്റു ന​ശി​ക്കാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ 10,000ത്തി​ല​ധി​കം കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും. മാ​ജി​ദ്​ അ​ൽ ഫു​ത്തൈം, സി​ലാ​ൽ, അ​ഗ്​​തി​യ ഗ്രൂ​പ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 20ല​ധി​കം ഭ​ക്ഷ്യ റീ​ട്ടെ​യി​ല​ർ​മാ​രും വി​ത​ര​ണ​ക്കാ​രും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്(​അ​ഡാ​ഫ്​​സ)​യും ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​നും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ​ദ്ധ​തി​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. എ​ക്​​സ്​​പോ സി​റ്റി ദു​ബൈ, അ​ബൂ​ദ​ബി അ​ൽ മു​അ്​​ത​സിം സ്കൂ​ൾ അ​ട​ക്കം ഏ​ഴ് കേ​ന്ദ്ര ഹ​ബ്ബു​ക​ളി​ൽ ഭ​ക്ഷ്യ ബോ​ക്‌​സു​ക​ളു​ടെ പാ​ക്കി​ങ്, വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും. പാ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടും​ബ​ങ്ങ​ൾ, കോ​ർ​പ​റേ​റ്റ് ടീ​മു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക്​ ഒ​രു​മി​ച്ച് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യു.​എ.​ഇ​യു​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ ന​യം 2051ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്കും 2030 ഓ​ടെ ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന​തും ന​ശി​ക്കു​ന്ന​തും പ​കു​തി​യാ​യി കു​റ​ക്കാ​നു​ള്ള ദേ​ശീ​യ പ്ര​തി​ജ്ഞ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ്​ കാ​മ്പ​യി​ൻ. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും സ​മൂ​ഹ ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് കാ​മ്പ​യി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadancampaignfood wastestop
News Summary - Campaign to stop food waste during Ramadan
Next Story