Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right12 മാ​സം, 12...

12 മാ​സം, 12 ശീ​ല​ങ്ങ​ൾ; സു​സ്ഥി​ര ജീ​വി​ത​ത്തി​ന്​ പു​തു​മാ​ർ​ഗ​ങ്ങ​ൾ പ​ക​ർ​ന്ന്​ കാ​മ്പ​യി​ൻ

text_fields
bookmark_border
sustainable living
cancel
camera_alt

പ്രൊ​ജ​ക്ഷ​ൻ ഹൗ​സ്​ അ​ധി​കൃ​ത​ർ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദു​ബൈ: 12 മാ​സ​ങ്ങ​ളി​ലാ​യി 12 ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തു​ക​യും അ​ത്​ ജീ​വി​ത​ത്തി​ൽ തു​ട​രു​ക​യും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ച്​ കാ​മ്പ​യി​ൻ. ദു​ബൈ പ്രൊ​ജ​ക്ഷ​ൻ ഹൗ​സാ​ണ്​ ഇ​ത്ത​ര​മൊ​രു സം​രം​ഭം പ്ര​ഖ്യാ​പി​ച്ച​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ക​യും അ​തു​വ​ഴി സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട ശാ​രീ​രി​ക-​മാ​ന​സി​ക​നി​ല നേ​ടി കൂ​ടു​ത​ല്‍ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​വും. തൊ​ഴി​ലി​ട​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മെ​ല്ലാം ന​ല്ല മാ​റ്റ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി 12 സി​ദ്ധാ​ന്ത​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ല്‍ വാ​ട്ട​ര്‍ ബ്രേ​ക്ക്, സ്റ്റേ ​ഹൈ​ഡ്രേ​റ്റ​ഡ് എ​ന്ന പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍ത്താ​ന്‍ ഓ​രോ ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യി​ല്‍ വെ​ള്ളം കു​ടി​ക്കാ​നും പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​മു​ള്ള ശീ​ല​ങ്ങ​ളാ​ണ്​ പ​ക​ർ​ന്നു​ന​ൽ​കി​യ​ത്.

ഫെ​ബ്രു​വ​രി​യി​ല്‍ ഐ ​ബ്രേ​ക്ക്, ബ്ലി​ങ്ക് ആ​ന്‍ഡ് ല​വ് യു​വ​ര്‍ ഐ​സ് എ​ന്ന പ്ര​മേ​യ​ത്തി​ല്‍ നേ​ത്ര​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി ഓ​രോ ദി​വ​സ​വും ഒ​രു ദി​ര്‍ഹം വീ​തം മാ​റ്റി​വെ​ക്കു​ക​യാ​ണ് മാ​ര്‍ച്ച് മാ​സ​ത്തി​ലെ ബോ​ധ​വ​ത്ക​ര​ണം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. റ​മ​ദാ​ൻ​കൂ​ടി എ​ത്തു​ന്ന​തോ​ടെ ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അ​ർ​ബു​ദം​പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​രെ സ​ന്ദ​ര്‍ശി​ച്ച് അ​വ​രി​ല്‍ ജീ​വി​ത​പ്ര​തീ​ക്ഷ ന​ല്‍കാ​നാ​യി ആ​ക്ട് ഓ​ഫ് കൈ​ന്‍ഡ്‌​നെ​സ്, നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, ലോ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ല്‍, ആ​രോ​ഗ്യ​ത്തി​ന് മു​ന്‍ഗ​ണ​ന ന​ല്‍കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വു​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, പ്ര​ചോ​ദ​ന​മേ​കു​ന്ന ക​ഥ​ക​ള്‍ പ​ങ്കി​ടു​ക, ദി​വ​സ​വും ഒ​രു തൈ ​ന​ട്ട് ആ​വാ​സ​വ്യ​വ​സ്ഥ​യെ നി​ല​നി​ര്‍ത്താം, ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷം നി​ല​നി​ര്‍ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം, എ​ന്‍റെ ഭൂ​മി എ​ന്റെ സ്വ​ര്‍ഗ​മാ​ണ് തു​ട​ങ്ങി​യ പ്ര​മേ​യ​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഏ​പ്രി​ല്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

പ്രാ​യം, ലിം​ഗ​ഭേ​ദം, പ​ദ​വി എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ പ്രൊ​ജ​ക്ഷ​ന്‍ ഹൗ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കു​മാ​യി ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കി. താ​ൽ​പ​ര്യ​മു​ള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വ്യ​ക്തി​ക​ള്‍ക്കും ഇ​ത് മാ​തൃ​ക​യാ​ക്കാ​മെ​ന്ന് പ്രൊ​ജ​ക്ഷ​ന്‍ ഹൗ​സ് സം​ഘാ​ട​ക​രാ​യ അ​ല്‍മോ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ സി​മെ​ന്‍റോ, ഗ്രൂ​പ് സി.​ഇ.​ഒ ജ​മാ​ല്‍ സാ​ബ്രി, പ്രൊ​ജ​ക്ഷ​ന്‍ ഹൗ​സ് ജി.​എം ജാ​സ്മി​ന്‍ മ​ന്‍സൂ​ര്‍, ഗ്രൂ​പ് മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ സി​ദ്ധാ​ർ​ഥ് സാ​യ് എ​ന്നി​വ​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEsustainable living. Campaign
News Summary - Campaign to promote sustainable living
Next Story