ഇ-തട്ടിപ്പുകള്‍ക്കെതിരെ റാസല്‍ഖൈമയില്‍ പ്രചാരണം
text_fieldsrepresentational image
റാസല്‍ഖൈമ: ഇലക്ട്രോണിക് തട്ടിപ്പുകാര്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമുയര്‍ത്തി റാസല്‍ഖൈമയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവത്കരണ പരിപാടി. ബാങ്ക് കാര്‍ഡുകളുടെ പിന് നമ്പറുകള്‍ രഹസ്യമായി സൂക്ഷിക്കുക, പാസ്വേഡുകള് മാറ്റുമ്പോള്‍ ജാഗ്രത പുലര്‍ത്തുക, സ്വന്തം കമ്പ്യൂട്ടര്‍ - ഡിവൈസുകളില്‍ നിന്ന് മാത്രം ഇവ കൈകാര്യം ചെയ്യുക, ഓണ്‍ലൈന്‍ വഴിയുള്ള ഷോപ്പിങ്ങിന് വിശ്വസനീയമായ സൈറ്റുകളെ മാത്രം ആശ്രയിക്കുക.
വെബ് സൈറ്റുകളില്‍ വ്യക്തിഗത-ബാങ്കിങ് വിവരങ്ങള്‍ നല്‍കാതിരിക്കുക, സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസം കൂടാതെ ബന്ധപ്പെട്ടവരെയും അധികൃതരെയും വിവരം അറിയിക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി.
കുറ്റാന്വേഷണ വകുപ്പിന്റെ സഹകരണത്തോടെ മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് അവയര്‍നെസ് ആന്റ് മീഡിയയാണ് ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ നിർദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകളുടെ വിതരണവും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ശിൽപശാലകള് തുടങ്ങിയവയും പ്രചാരണത്തിന്റെ ഭാഗമായി നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

