Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം

text_fields
bookmark_border
ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം
cancel

റാ​സ​ല്‍ഖൈ​മ: ‘ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ക, അ​ര്‍ഹ​രാ​യ​വ​രെ സ​ഹാ​യി​ക്കു​ക’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ പ്ര​ചാ​ര​ണ​വു​മാ​യി റാ​ക് പൊ​ലീ​സ്. ഭി​ക്ഷാ​ട​നം പോ​ലു​ള്ള പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ പു​ണ്യ​മാ​സ​ത്തി​ന്‍റെ പ​വി​ത്ര​ത​ക്ക് ഭം​ഗം വ​രു​ത്തു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു.

റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ ഭി​ക്ഷാ​ട​ക​രും അ​ന​ധി​കൃ​ത വി​ല്‍പ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​നു​ഭൂ​തി ചൂ​ഷ​ണം ചെ​യ്ത് അ​ന​ധി​കൃ​ത പ​ണം സ​മാ​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ചാ​ര​ണം. ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ അ​ക​റ്റി നി​ര്‍ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ന്ന​വ​ര്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണം. അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ വ​ഴി അം​ഗീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളാ​ണ്.

സം​ഭാ​വ​ന​ക​ളും ദാ​ന ധ​ര്‍മ​ങ്ങ​ളും അം​ഗീ​കൃ​ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലൂ​ടെ ന​ല്‍ക​ണ​മെ​ന്നും നി​യ​മ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​മൂ​ഹം സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു. അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ന്ന​വ​ര്‍ക്ക് 901 ന​മ്പ​റി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscampaignRas Al khaimah
News Summary - Campaign against begging in Ras Al Khaimah
Next Story