പെട്രോൾ പമ്പിലെ കാമറകൾ പൊലീസ് സംവിധാനവുമായി ബന്ധിപ്പിക്കും
text_fieldsഷാർജ: എമിറേറ്റിലെ ചില പെട്രോൾ പമ്പുകളുടെ കാമറ സംവിധാനങ്ങളെ ഷാർജ പൊലീസ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് അധികൃതർ. നഗരത്തിലെ ‘അഡ്നോക്’ പെട്രോൾ സ്റ്റേഷനുകളിലെ കാമറ സംവിധാനങ്ങളാണ് ഷാർജ പൊലീസിന്റെ ഓപറേഷൻസ് റൂമുമായി ബന്ധിപ്പിക്കുക. പ്രതികരണ വേഗം വർധിപ്പിക്കുക, റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അഡ്നോക് ഡിസ്ട്രിബ്യൂഷനിലെ ഓപ്പറേഷൻസ് അഷ്വറൻസ് ഡയറക്ടർ ശൈഖ അൽ ഖൂരിയും ഷാർജ പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് ഏറ്റവും പുതിയ പദ്ധതിയുടെ പ്രഖ്യാപനം.
സ്ഥാപന സഹകരണം വർധിപ്പിക്കുന്നതിനും രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ സംയോജിപ്പിക്കുന്നതിനും സുരക്ഷാസംവിധാനത്തെ സഹായിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചും വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

