Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാമിലിയ,...

കാമിലിയ, പൂന്തോട്ടത്തിലെ സുന്ദരി

text_fields
bookmark_border
camelia flower
cancel

പേര് പോലെ തന്നെ കാണാനും സുന്ദരിയാണ്. ഇതിന്‍റെ പൂക്കളാണ് എല്ലാവരെയും ആകർഷിക്കുന്നത്. റോസ പൂക്കളെ പോലും തോൽപ്പിക്കുന്ന ഭംഗിയാണ്. നല്ല മണവും ഉള്ള പൂക്കൾ. പൂക്കൾ ഉണ്ടാക്കുന്ന തിസിയോസ്​ കുടുബത്തിൽ പെട്ട ഒരു ചെടിയാണ് കാമിലിയ.

സാധാരണയായി വടക്ക്​-കിഴക്ക്​ ഏഷ്യയിൽ ആണ് കാണുന്നത്. ജാപനീസ്​ കാമിലിയ എന്നാണ്​ പേരെങ്കിലും ചൈനയാണ് സ്വദേശം. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിത്​. രാവിലെയും വൈകിട്ടും ഉള്ള വെയിലാണ് നല്ലത്. വെയിൽ കൂടിയാൽ ഇലകൾക്ക് നിറ വ്യത്യാസം ഉണ്ടാകും. കടുത്ത പച്ച നിറങ്ങളിലുള്ള ഇലകളാണ്. നല്ല തിളക്കവും ഓവൽ ഓർ ലാൻസ് രൂപമാണ്​ ഇലകൾക്ക്.

ഇതിന്‍റെ പൂക്കൾ തന്നെ ആണ് എല്ലാവരെയും ആകർഷിക്കുന്ന പ്രധാന ഘടകം. സിംഗിൾ, ഡബിൾ, സെബി ഡെബിൾ, ഡബിൾ അല്ലെങ്കിൽ പിയോനി ഇതളുകളാണുള്ളത്​. വെള്ള, പിങ്ക്​, ചുവപ്പ്​, മഞ്ഞ, മൾട്ടി കളർ അങ്ങനെ പല നിറങ്ങളിലും കാണാം. ലേറ്റ്​ വിന്‍ററിലോ സ്​പ്രിങ്ങിലോ ആണ്​ പൂക്കൾ ഉണ്ടാകുന്നത്​.

അതിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണിത്​. നല്ല ഡ്രൈനേജ് ഉള്ള ചെട്ടിയിൽ വെക്കണം. ഗാർഡൻ സോസയിൽ, ചകിരിച്ചോറ്, ചാണക പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് മണ്ണിൽ നടാം. എന്നും വെള്ളം ആവശ്യമാണ്. പൂക്കൾ കഴിഞ്ഞാൽ പ്രൂണിങ്​ ചെയ്ത് കൊടുക്കണം. എങ്കിലേ നല്ല രൂപത്തിൽ ചെടി നില്ക്കൂ.

Haseena Riyas

Youtube: Gardeneca_home

Instagram: Gardeneca_home

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsPlantGardening TipsCamelia
News Summary - Camelia- beauty of the garden
Next Story