Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേം​ബ്രി​ഡ്ജ്...

കേം​ബ്രി​ഡ്ജ് യൂ​നി​വേ​ഴ്സി​റ്റി​യും ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യും ക​രാ​ർ ഒ​പ്പി​ട്ടു

text_fields
bookmark_border
കേം​ബ്രി​ഡ്ജ് യൂ​നി​വേ​ഴ്സി​റ്റി​യും ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യും ക​രാ​ർ ഒ​പ്പി​ട്ടു
cancel

ദു​ബൈ: സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ)​ കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്​ പ​ര​സ്പ​രം അ​നു​ഭ​വ​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും കൈ​മാ​റ്റം​ചെ​യ്യു​ന്ന​താ​ണ്​ ക​രാ​റി​ന്‍റെ ല​ക്ഷ്യം. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി​യും, കേം​ബ്രി​ഡ്ജ് യൂ​നി​വേ​ഴ്‌​സി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ സു​ലൈ​മാ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ജാ​ഫ്​​ലി​യ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

പ്രാ​ദേ​ശി​ക, ആ​ഗോ​ള ത​ല​ങ്ങ​ളി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ധാ​ര​ണ സ​ഹാ​യി​ക്കു​മെ​ന്ന്​ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ങ്കാ​ളി​ത്ത ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മാ​യി വ​കു​പ്പ്​ ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​രാ​റെ​ന്ന് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ പ​ഠ​ന-​പ്ര​തി​ഭ വി​ക​സ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കേ​ണ​ൽ യാ​സ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsCambridge UniversityGDRFA
News Summary - Cambridge University and GDRFA sign agreement
Next Story