കരകയറുന്ന കേരളത്തിന് കാലിഗ്രാഫിയിലൂടെ ഒരു കൈത്താങ്ങ്
text_fieldsദുബൈ: തുടർപ്രളയം തീർത്ത കണ്ണീർക്കയത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന കേരളത്തി ന് കടലിനക്കരെ നിന്ന് കൈത്താങ്ങുമായി ഒരു ചിത്രകാരൻ. യു.എ.ഇയിലെ ഡിസൈനറും കാലിഗ്രാഫി ക ലാകാരനുമായ താമിർ മുഹമ്മദാണ് പിറന്നുവീണ മണ്ണിനെ പൂർവസ്ഥിതിയിലാക്കാൻ കാലിഗ്രാ ഫി എന്ന കലയെ ആയുധമാക്കി രംഗത്തു വന്നിരിക്കുന്നത്. പേരിലൂടെ വ്യക്തികളുടെ മുഖം വരച്ച െടുക്കുന്ന അനാട്ടമി കാലിഗ്രാഫി വഴി, പുനരധിവാസ പദ്ധതിയിലേക്ക് കൂടുതൽ സംഭാവനകൾ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് കണ്ണൂർ സ്വദേശിയായ ഇൗ മുപ്പതുകാരൻ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്്കിയവർ അതു തെളിയിക്കുന്ന രേഖയും സ്വന്തം ഫോട്ടോയും ഇ-മെയിലിൽ അയച്ചാൽ അവരുടെ പേരിലെ അക്ഷരങ്ങളിലൂടെ ആ വ്യക്തിയെ വരച്ചുനൽകും. മലയാളമണ്ണിെൻറ അതിജീവന യജ്ഞയത്തിൽ കൂടുതൽ പേരെ പങ്കാളികളാക്കുക, ഒപ്പം അണ്ണാറക്കണ്ണനും തന്നാലായത് പോലെ പിറന്ന നാടിനൊപ്പം നിൽക്കുക. ഇത്രമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ - വേറിട്ട വഴിയിലൂടെ നാടിെന ചേർത്തുപിടിക്കുന്ന താമിർ പറഞ്ഞു.
അക്ഷരങ്ങൾ കൊണ്ടുള്ള കാർണിവലാണ് അൽ-ഐനിലെ ഡിസൈൻ സ്ഥാപനത്തിൽ ജോലി നോക്കുന്ന താമിറിന് കാലിഗ്രാഫി. ഒരു വ്യക്തിയുടെ പേരിലെ അക്ഷരങ്ങളിലൂടെ ആ വ്യക്തിയെ തന്നെ പുനസൃഷ്ടിക്കുന്ന മായാജാലമാണ് താമിർ വരയിലൂടെ തീർക്കുന്നത്. പേരിലൂടെ വ്യക്തികളുടെ മുഖം വരച്ചെടുക്കുന്ന താമിർ ഇതിനകം അക്ഷരങ്ങളിലൂടെ മുഖശ്രീ പകർന്നവരുടെ എണ്ണം ആയിരം കവിയും.
യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ മുതൽ മലയാള സിനിമാതാരം അജു വർഗീസ് വരെ നീളുന്നതാണ് താമിറിെൻറ കയ്യൊപ്പ് പതിഞ്ഞ മുഖങ്ങൾ. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, സച്ചിൻ ടെണ്ടുൽക്കർ, മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി, സിനാമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, പൃഥിരാജ്, ദുൽഖർ സൽമാൻ, ബിജു മേനോൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അലൻസിയർ, ഉണ്ണി മുകുന്ദൻ, ഗായകൻ യേശുദാസ്, സംവിധായകൻ ലാൽജോസ്, ഫുട്ബോൾ താരം സി.കെ വിനീത്, ഗായിക സുജാത മോഹൻ, നജീം അർഷാദ്, ... പേരിലെ അക്ഷരങ്ങളിലൂടെ തെളിഞ്ഞ മുഖങ്ങൾ ഇനിയുമേറെയുണ്ട്. പ്രമുഖ താരങ്ങളുടെ സിനിമകളുടെ റിലീസിംഗിനു മുമ്പെ തന്നെ സിനിമയുടെ പേരിലെ അക്ഷരങ്ങളാൽ താരങ്ങളെ കോറിയിടുന്ന പുതിയ രചനാരീതി ആദ്യമായി വികസിപ്പിച്ചെടുത്തതും താമിറാണ്.
കേവലം മുഖഭാവങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല, ഇൗ കലാകാരെൻറ വരകളും വരകളിലൂടെ പങ്കുവെക്കുന്ന രാഷ്ട്രീയവും. അഭിപ്രായങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാനും താമിർ ഉപയോഗിക്കുന്നത് സ്വന്തം രചനകൾ തന്നെയാണ്. ജിഷ്ണു പ്രണോയുടെ മരണം, കൊച്ചിയിൽ സിനിമാ നടിക്കു നേരെയുണ്ടായ അതിക്രമം, അനിയന്ത്രിതമായ ഇന്ധന വില വർധനവ് തുടങ്ങി സമൂഹം ചർച്ച ചെയ്ത സംഭവങ്ങളിലെല്ലാം വരകളിലൂടെ അഭിപ്രായവും ഐക്യദാർഢ്യവുമായത്തെിയ താമിറിെൻറ രീതി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കോഴിക്കോട് സ്വദേശി അസ്മാബിയാണ് ഭാര്യ. ഏകമകൾ: സെയ് വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
