കാഫ് കാവ്യസന്ധ്യ: കൃതികൾ ക്ഷണിച്ചു
text_fieldsrepresentational image
ദുബൈ: കാഫ്-ദുബൈ (കൾചറൽ, ആർട്ട് ആൻഡ് ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന ‘കവിത- വായനയുടെ നാനാർഥങ്ങൾ’ പരിപാടിയിലേക്ക് യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരിൽനിന്നും കവിതകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന 10 കവിതകളുടെ വായനയും വിശകലനവും കാഫ് കാവ്യസന്ധ്യയിൽ നടക്കും. കവിതകൾ calfnilapadu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. കൃതികൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദ വിവരങ്ങൾക്ക് ++971 55 770 9273, +971 55 716 4151 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഫെബ്രുവരി നാലിന് ഞായറാഴ്ച വൈകീട്ട് നാലു മുതൽ എട്ടുവരെ ഖിസൈസിലെ റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

