Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​രു ദി​വ​സ​ത്തെ...

ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​മെ​ന്ന്​ ക​ഫ​റ്റീ​രി​യ

text_fields
bookmark_border
ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​മെ​ന്ന്​ ക​ഫ​റ്റീ​രി​യ
cancel
camera_alt

അ​യ്യൂ​ബ്

അ​ബൂ​ദ​ബി: വ​യ​നാ​ട്ടി​ൽ ദു​രി​തം പേ​റു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി അ​ബൂ​ദ​ബി​യി​ലെ ക​ഫ​റ്റീ​രി​യ ഞാ​യ​റാ​ഴ്ച​ത്തെ വ​രു​മാ​നം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്നു. അ​ബൂ​ദ​ബി മ​ദീ​ന സാ​യി​ദ് ഷോ​പ്പി​ങ്​ സെ​ന്റ​റി​ന് സ​മീ​പ​ത്തെ സം​സം ക​ഫ​റ്റീ​രി​യ​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ക​ച്ച​വ​ട​ത്തി​ന്റെ മു​ഴു​വ​ൻ തു​ക​യും വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്ക് ന​ൽ​കു​മെ​ന്ന് ഉ​ട​മ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി അ​യ്യൂ​ബ് കീ​ര​ൻ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ അ​ഞ്ചു​മു​ത​ൽ രാ​ത്രി 12 മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഫ​റ്റീ​രി​യ​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക്​ കൂ​ടു​ത​ൽ തു​ക ന​ൽ​കി​യും ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​വാം. പ്ര​വാ​സ​ത്തി​ന്റെ കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന അ​യ്യൂ​ബ് മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് ക​ഫ​റ്റീ​രി​യ ആ​രം​ഭി​ക്കു​ന്ന​ത്. കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്റെ ഒ​രു വി​ഹി​തം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​റ്റി​വെ​ക്കു​ന്ന ശീ​ലം ഉ​ള്ള​തി​നാ​ൽ വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഒ​രു ദി​വ​സ​ത്തെ പ​ണം വ​ക​യി​രു​ത്താ​ൻ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideU.A.E News
News Summary - Cafeteria to provide one day's income to disaster victims
Next Story