കാഫ് ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഫാത്തിമ ദോഫാർ. രാജേഷ് ചിത്തിര. ഹുസ്ന റാഫി
ദുബൈ: കാഫ് ദുബൈ നടത്തിയ കഥാനഗരം യു.പി ജയരാജ് ചെറുകഥ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ നാൽപതോളം കഥകളാണ് ലഭിച്ചത്. അവസാന റൗണ്ടിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 15 കഥകളിൽനിന്ന് മലയാളത്തിലെ ചെറുകഥാകൃത്തുക്കളായ പ്രിയ സുനിൽ, ശ്രീകണ്ഠൻ കരിക്കകം, ജോസഫ് അതിരുങ്കൽ എന്നിവർ ചേർന്നാണ് കഥകളുടെ മൂല്യനിർണയം നടത്തിയത്. ഫാത്തിമ ദോഫാർ എഴുതിയ ജലക്കരടി എന്ന കഥയാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്.
രാജേഷ് ചിത്തിരയുടെ താഷ്കന്റ്, ഹുസ്ന റാഫിയുടെ ആടോള് എന്നീ കഥകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സക്കാറ ചുമർച്ചിത്രങ്ങൾ പറഞ്ഞത് (വൈ.എ സാജിദ), ഉടൽച്ചൊരുക്ക് (അനുവന്ദന) എന്നീ കഥകൾ പ്രത്യേക ജൂറി പരാമർശം നേടി.
വിജയികൾക്കുള്ള പുരസ്കാരം ജൂൺ 15ന് ഗിസൈസ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കഥാ നഗരം പരിപാടിയിൽ വിതരണം ചെയ്യും. അവസാന റൗണ്ടിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 15 എഴുത്തുകാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് ഷാജഹാൻ തറയിൽ മോഡറേറ്ററായ കഥയുടെ വർത്തമാനം എന്ന വിഭാഗത്തിൽ എഴുത്തുകാരായ അർഷാദ് ബത്തേരി, സോണിയ റഫീക്ക് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

