Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമന്ത്രി​സഭ നവീകരിച്ചു;...

മന്ത്രി​സഭ നവീകരിച്ചു; ശൈഖ്​ മക്​തൂം ഉപ പ്രധാനമന്ത്രി

text_fields
bookmark_border
മന്ത്രി​സഭ നവീകരിച്ചു; ശൈഖ്​ മക്​തൂം ഉപ പ്രധാനമന്ത്രി
cancel
camera_alt

ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബ്​ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ്​ ആൽ നുഐമി, ഡോ. അബ്​ദുൽറഹ്​മാൻ അൽ അവാർ, മുഹമ്മദ്​ ബിൻ ഹാദി ആൽ ഹുസൈനി, മർയം അൽ മുഹൈരി, അബ്​ദുല്ല ബിൻ മുഹൈർ അൽ കെത്​ബി

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പുതുക്കിയ യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചു. ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനെ ധനകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായി നിയമിച്ചു. അടുത്ത 50 വർഷത്തെ മുന്നോട്ടുപോക്കിനായി ഫെഡറൽ സർക്കാർ പ്രവർത്തനത്തിന്​ പുതിയരീതി സ്വീകരിക്കുമെന്നും ​ൈ​ശഖ്​ മുഹമ്മദ്​ ട്വിറ്ററിലൂടെ അറിയിച്ചു.

പരിവർത്തനത്തിന്​ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പുതുക്കാനും നേട്ടങ്ങൾ ത്വരിതപ്പെടുത്താനും മുൻഗണനകൾ നിശ്ചയിക്കാനും പദ്ധതികളും ബജറ്റുകളും അംഗീകരിക്കാനുമാണ്​ പുതിയ രീതി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷം നിശ്ചയിച്ച 'എമിറേറ്റ്​സ്​ വിഷൻ 2021' ലക്ഷ്യം കൈവരിച്ചുവെന്നും വ്യത്യസ്​തമായ അഭിലാഷങ്ങളോടെയാണ്​ അടുത്ത 50 വർഷത്തെ രാജ്യം സമീപിക്കുന്നതെന്നും ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കി. വരുംകാല ലക്ഷ്യങ്ങൾക്കനുസരിച്ച്​ എല്ലാ ഫെഡറൽ സർക്കാർ സ്​ഥാപനങ്ങളും പരിവർത്തന സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉബൈദ്​ അൽ തായാറിന്​ പകരമായി മുഹമ്മദ്​ ബിൻ ഹാദി ആൽ ഹുസൈനിയെ ധനകാര്യ വകുപ്പ്​ സഹമന്ത്രിയായും നിയമിച്ചിട്ടുണ്ട്​. ഉബൈദി​െൻറ സേവനങ്ങൾക്ക്​ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. അബ്​ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ്​ ആൽ നുഐമിയെ നീതിന്യായ വകുപ്പ്​ മന്ത്രിയായും ഡോ. അബ്​ദുൽറഹ്​മാൻ അൽ അവാറിനെ മാനവവിഭശേഷി, ഇമാറാത്തിവത്​കരണം വകുപ്പുകളുടെ മന്ത്രിയുമാക്കി​. മർയം അൽ മുഹൈരി (കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പ്​), അബ്​ദുല്ല ബിൻ മുഹൈർ അൽ കെത്​ബി (ഫെഡറൽ സുപ്രീം കൗൺസിൽകാര്യ വകുപ്പ്​) എന്നിവരെയും നിയമിച്ചിട്ടുണ്ട്​.

പുതുതായി ധനകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ്​ മക്​തൂമിന്​ സഹോദരനും ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിൽ അഭിനന്ദനമറിയിച്ചു. ശൈഖ്​ മക്​തൂം അടുത്ത 50 വർഷത്തേക്കുള്ള പ്രയാണത്തിൽ വലിയ സംഭാവനകളർപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന്​ ശൈഖ്​ ഹംദാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government
News Summary - Cabinet reshuffled; Sheikh Maktoum is the Deputy Prime Minister
Next Story