Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​പോർട്​സ്​...

സ്​പോർട്​സ്​ കോഓഡിനേഷൻ കൗൺസിൽ രൂപവത്​കരിക്കാൻ മന്ത്രിസഭ അനുമതി

text_fields
bookmark_border
സ്​പോർട്​സ്​ കോഓഡിനേഷൻ കൗൺസിൽ രൂപവത്​കരിക്കാൻ മന്ത്രിസഭ അനുമതി
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ കാ​യി​ക മേ​ഖ​ല ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്​​പോ​ർ​ട്​​സ്​ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. ഫെ​ഡ​റ​ൽ കൗ​ൺ​സി​ലു​ക​ളു​ടെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡു​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കി. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ജ​ന​റ​ൽ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ഹു​മൈ​ദ്​ ബെ​ൽ​ഹൂ​ൾ അ​ൽ ഫ​ലാ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. എ​ല്ലാ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​ക​ളു​മാ​യും കാ​യി​ക സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ അ​വ​യെ ഏ​കീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യം. രാ​ജ്യ​ത്തി​െൻറ കാ​യി​ക മേ​ഖ​ല​യെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ച​ട്ട​ങ്ങ​ൾ, ന​യ​ങ്ങ​ൾ, നി​യ​മ നി​ർ​മാ​ണം, സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ വെ​ല്ലു​വി​ളി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും കൗ​ൺ​സി​ലി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കും. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ കൗ​ൺ​സി​ലി​ൽ ഉ​ണ്ടാ​കും. ആ​ഭ്യ​ന്ത​രം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വി​ദേ​ശ​കാ​ര്യം, സാം​സ്​​കാ​രി​കം എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തും. ദേ​ശീ​യ ഒ​ളി​മ്പി​ക്​​സ്​ ക​മ്മി​റ്റി​യു​മാ​യും സ​ഹ​ക​രി​ക്കും. യു.​എ.​ഇ യൂ​നി​വേ​ഴ്​​സി​റ്റി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്, നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ഹെ​ൽ​ത്ത്​ സ്​​പെ​ഷാ​ലി​റ്റീ​സ്​, ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ, സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച്​ എ​ന്നി​വ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SPORTS COUNCIL
News Summary - Cabinet approves formation of Sports Coordination Council
Next Story