അധികാര ആർത്തി ജനതാൽപര്യങ്ങളെ ഹനിക്കുന്നു –സി. രാധാകൃഷ്ണൻ
text_fieldsഅബൂദബി: അധികാരത്തോടുള്ള ആർത്തിമൂലം ജനങ്ങളുടെ താൽപര്യങ്ങളെ ഭരണാധികാരികൾ ഹന ിക്കുകയാണെന്ന് പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ സി. രാധാകൃഷ്ണൻ. നിശ്ചയദാർ ഢ്യവും ഇച്ഛാശക്തിയും ഭരണാധികാരികൾക്കുണ്ടാകണം. ഭരിക്കുന്നയാളിെൻറ കീർത്തിയേക് കാൾ നാടിെൻറ കീർത്തിയാണ് നല്ല ഭരണാധികാരികൾ ആഗ്രഹിക്കേണ്ടതും കാഴ്ചവെക്കേണ്ടതും. ഭ രിക്കുന്നവർക്ക് രാജ്യം എെൻറതാണെന്ന ചിന്തയുണ്ടാവണം. സ്വരാജ്യം ശിഥിലമാകണമെന്ന് അ പ്പോൾ ആഗ്രഹിക്കില്ല. രാജ്യവും നാടും എനിക്കുവേണ്ടിയാണെന്ന കാഴ്ചപ്പാട് ഭരണാധികാരി കൾക്കുണ്ടാവണമെന്നും സി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. അബൂദബിയിൽ ഹ്രസ്വ സന്ദർശനത്തിനിടെ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഭരണക്രമം ജനാധിപത്യമാണെന്നു പറയുന്നു. ഒരർഥത്തിൽ ഇതു ശരിയാണ്. ചീത്തയായാൽ ജനാധിപത്യം വളരെ മോശമാണ്. ഭരിക്കുന്നവർക്ക് അവരെ ജയിപ്പിച്ച പാർട്ടിയോടു മാത്രമാവുന്നു വിധേയത്വം. രാഷ്ട്രീയ നേതാക്കൾ അധികാരം ഉറപ്പിക്കാനുള്ള വഴിമാത്രം ആലോചിക്കുന്നു. രാജ്യത്തെ പൗരന്മാർ തമ്മിൽതല്ലി ചത്താലും തങ്ങളുടെ സ്വാർഥ താൽപര്യംമാത്രം മതിയെന്നതാണ് ഭരണാധികാരികളുടെ ചിന്ത. മതം, രാഷ്ട്രീയം, ദേശീയത, പ്രാദേശികത്വം എന്നിങ്ങനെ പലതും അതിനുള്ള ഘടകങ്ങളാക്കുന്നു. നിലനിൽപിനും സ്വാർഥതക്കും വേണ്ടി അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നു. സമൂഹത്തിൽ എല്ലാവരുടെയും പ്രാഥമിക വിദ്യാഭ്യാസം നന്നാവണം. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും വൈകാരികമായ അറിവ് ചെറുപ്പത്തിലേ ലഭിക്കണം. അതിനാണ് മൂല്യബോധം എന്നു പറയുന്നത്. ഇന്നതില്ല. സ്വന്തം രാജ്യത്തെ ജനങ്ങളെ വേർതിരിച്ചു കാണുന്നതും ധാർമികതയല്ല.
അധികാരത്തിനുവേണ്ടി എല്ലാ സദാചാരങ്ങളെയും കാറ്റിൽ പറത്തുന്നു. പണ്ട് പ്രമാണിത്തം എന്ന വാക്ക് ചീത്ത വാക്കായാണ് കണ്ടിരുന്നതെങ്കിൽ ഇന്നത് ഗോൾഡ് മെഡലായി മാറിയിരിക്കുന്നു. ഒരിക്കൽ സ്വീഡനിൽ പോയപ്പോൾ പച്ചക്കറി മാർക്കറ്റിൽ സഞ്ചി തൂക്കി പച്ചക്കറി വാങ്ങുന്നൊരാളെ കണ്ടു. കൂടെയുണ്ടായിരുന്ന ഗൈഡ് അത് സ്വീഡൻ പ്രധാനമന്ത്രിയാണെന്നു പറഞ്ഞു. നമ്മുടെ നാട്ടിൽ പ്രധാന മന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് മെംബർപോലും ഇത്തരം കാര്യങ്ങൾ നിർവഹിക്കാൻ ഒറ്റക്കുപോകില്ല. ഈ അധികാര രീതി മാറണം.
ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന ചർച്ചകൊണ്ട് ആർക്കും ഗുണവും ദോഷവും ഉണ്ടാകില്ലെന്നതാണ് യാഥാർഥ്യം. ഈ തർക്കം ഒരിക്കലും തീരില്ല. ഇതു തീരുവോളം ഇന്ത്യയിൽ ശാന്തി ഉണ്ടാകാനുള്ള സാധ്യതയുമില്ല. 80 വയസ്സ് പിന്നിട്ട തനിക്ക് ഈ അവസ്ഥയിൽ വളരെ സങ്കടമുണ്ട്. ആയുഷ്കാലം മുഴുവൻ ജോലി ചെയ്യുന്നതും പ്രസംഗിക്കുന്നതും എഴുതുന്നതും ഈ സാഹചര്യം ഒഴിവാക്കാനായിരുന്നു. അതെല്ലാം പോയി. നിങ്ങൾ ഏതുഭാഗത്താണെന്ന ചോദ്യം പെരുപ്പിക്കുന്നു. നാട്ടിൽ അവശേഷിക്കുന്ന നന്മയേയും തൂക്കിക്കൊല്ലാനുള്ള ഊരാക്കുടുക്കാണിത്.
ബാബരി മസ്ജിദ് പ്രശ്നം കോടതി അവസാനിപ്പിച്ചു. അവസാനിപ്പിച്ചതിൽ നീതിയും നീതികേടും ഉണ്ടാകാം. പൗരത്വ ഭേദഗതിയുടെ പുതിയ പ്രശ്നമാണിപ്പോൾ നാട്ടിൽ അശാന്തിക്കിടയാക്കിയത്. വിശേഷബുദ്ധിയുള്ളവരെല്ലാം മൗനം പാലിക്കുകയാണ്. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണത്. കോടതിയിൽ പോയി പരിഹാരം ഉണ്ടാക്കാമെന്ന അവസാന പ്രതീക്ഷയിലാണിപ്പോൾ. അങ്ങനെയല്ലെങ്കിൽ തെരഞ്ഞെടുപ്പിലൂടെ പറഞ്ഞയക്കണം. അതിനു യോജിപ്പില്ലെന്നു മാത്രമല്ല, പറഞ്ഞയക്കേണ്ട സമയത്ത് ഒത്തൊരുമിക്കാൻപോലും തയാറായതുമില്ല. രാജ്യം മുറിച്ചുകൊടുക്കേണ്ട സ്ഥിതി ഉണ്ടാക്കരുത്. മുറിക്കില്ലെന്ന് ഉറപ്പുവരുത്താൻ അധികാരികൾക്കു കഴിയണം.
ലോകത്തിെൻറ പല ഭാഗത്തുനിന്നുള്ളവരെ സ്വന്തം പൗരന്മാരെപ്പോലെ തീറ്റിപ്പോറ്റുന്ന രാജ്യമാണ് യു.എ.ഇ. ഇത്തരം സാംസ്കാരിക ഔന്നത്യം ഇന്നെവിടെയും കാണാനാവില്ല. സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം നോക്കിയാൽ സ്വദേശികളുടെ എണ്ണം ഇത്രയും കുറഞ്ഞ രാജ്യം അപൂർവതയാണ്. ദീർഘവീക്ഷണമുള്ള ഭരണാധികാരികളിലൂടെ കെട്ടുറപ്പോടും ഐക്യത്തോടും കുതിക്കുമെന്നതിെൻറ തെളിവാണ് യു.എ.ഇ. ദീർഘ വീക്ഷണമുള്ളവരായതാണ് യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെയും ഇപ്പോഴത്തെ ഭരണാധികാരികളെയും ഒമാനിൽ ഈയിടെ മരിച്ച സുൽത്താൻ ഖാബൂസിനെയുമൊക്കെ ലോകത്തിലെ വേറിട്ട ഭരണാധികാരികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.