Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൈജൂസ്​ ലേണിങ്​...

ബൈജൂസ്​ ലേണിങ്​ ആപ്പ്​  ജി.സി.സിയിലും അറിവു പകരും

text_fields
bookmark_border
ബൈജൂസ്​ ലേണിങ്​ ആപ്പ്​  ജി.സി.സിയിലും അറിവു പകരും
cancel

ദുബൈ: വേറിട്ട അധ്യാപന രീതിയിലൂടെ ലക്ഷക്കണക്കിന്​ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രിയ പഠനരീതിയായി മാറിയ ബൈജൂസ്​ ലേണിങ്​ ആപ്പ്​ ഇനി ഗൾഫ്​ മേഖലയിലും സാന്നിധ്യമറിയിക്കും. ഫേസ്​ബുക്ക്​ സ്​ഥാപകൻ മാർക്ക്​ സക്കൻബർഗിനെപ്പോലും വിസ്​മയിപ്പിച്ച ഇൗ കേരളാ ബ്രാൻറി​ന്​ ഇതിനകം തന്നെ ഗൾഫ്​ മേഖലയിൽ നിന്ന്​ ലഭിച്ചുവരുന്ന മികച്ച പ്രതികരണങ്ങളെ തുടർന്നാണ്​ പുതിയ ചുവടുവെപ്പ്​.

അധ്യാപകൻ നേരിട്ട്​ പഠിപ്പിക്കുന്ന രീതിയിലുള്ള ആപ്പ്​ പുറത്തിറക്കി രണ്ടു വർഷത്തിനിടെ 1.20 കോടിയിലേറെ വിദ്യാർഥികളാണ്​ ആപ്പ്​ ഡൗൺലോഡ്​ ചെയ്​തതെന്നും ഇതിൽ 30 ശതമാനം പേർ ഇന്ത്യക്ക്​ പുറന്നു നിന്നുള്ളവരാണെന്നും സ്​ഥാപനും സി.ഇ.ഒയുമായ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രൻ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്​മാർട്ട്​ഫോണുകളുമായി കുട്ടികൾക്കുള്ള അടുപ്പം ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതാണ്​ ആപ്പി​​െൻറ ഏറ്റവും വലിയ വിജയം. ദൃശ്യങ്ങളുടെ പിന്തുണയോടെ കണക്കും സയൻസും മറ്റും പഠിക്കുന്നത്​ കൂടുതൽ എളുപ്പത്തിൽ ഗ്രഹിക്കാൻ അവർക്ക്​ സഹായകമാവുന്നു.  

ഒാരോ വിദ്യാർഥിയുടെയും പഠന നിലവാരം വിലയിരുത്തി പ്രത്യേക പരിഗണന വേണ്ട വിഷയങ്ങളും പാഠഭാഗങ്ങളും കണ്ടെത്തി കൂടുതൽ പരിശീലനം നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്​. ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഇതിനകം മൂന്നു ലക്ഷം കുട്ടികളാണ്​ ആപ്പ്​ ഉപയോഗം ആരംഭിച്ചത്​്. ഇതിൽ 40 ശതമാനം പേരും യു.എ.ഇയിലാണ്​. 

നാലു മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്ക്​ സയൻസും കണക്കും പഠിക്കുന്നത്​ ഏ​െറ എളുപ്പമാക്കാൻ ആപ്പിന്​ കഴിഞ്ഞിട്ടുണ്ട്​്​. വൈകാതെ കൂടുതൽ വിഷയങ്ങളിൽ അറബി ഭാഷയിൽ ആപ്പ്​ പുറത്തിറക്കുമെന്നും ബൈജു പറഞ്ഞു. ഫേസ്​ബുക്കിനു പുറമെ ടൈംസ്​ ഇൻറർനെറ്റ്​ ഇൻറർനാഷനൽ ഫിനാൻസ്​ കോർപറേഷൻ ഉൾപ്പെടെ നിരവധി വൻകിട സ്​ഥാപനങ്ങളും ഇൗ സംരംഭത്തിൽ മുതൽമുടക്കിയിട്ടുണ്ട്​.  20കോടി ഡോളറാണ്​ ഇതിനകം ബൈജൂസ്​ ആപ്പി​െല നിക്ഷേപം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBYJU'S Learning App
News Summary - BYJU'S Learning App-uae-gulf news
Next Story