എക്സ്പോക്ക് ആദ്യം ടിക്കറ്റെടുക്കൂ; ഉദ്ഘാടന ചടങ്ങിൽ 'വി.ഐ.പി'യാകാം
text_fieldsദുബൈ: ആഗസ്റ്റ്14ന് മുമ്പ് ടിക്കറ്റെടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് പ്രമുഖർ പങ്കെടുക്കുന്ന എക്സ്പോ 2020യുടെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാം.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് താരപ്രമുഖർ പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇത്. നിലവിൽ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. സീസൺ പാസ് അല്ലെങ്കിൽ ഫാമിലി പാക്കേജ് ലഭിക്കുന്നവരിൽ നിന്ന് നറുക്കിട്ടാണ് വിജയികളെ തിരഞ്ഞെടുക്കുക. ആറുമാസത്തെ പ്രവേശനത്തിനുള്ള സീസൺ പാസിന് 495 ദിർഹമും ഫാമിലി പാക്കേജിന് 950 ദിർഹമുമാണ് വില. എക്‌സ്‌പോയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി വിജയികളെ സെപ്റ്റംബർ ആദ്യവാരത്തിൽ പ്രഖ്യാപിക്കും.
വിജയികൾക്ക് പ്രത്യേക ക്ഷണവും ലഭിക്കും. യു.എ.ഇ താമസക്കാരായ 18 വയസ്സ് തികഞ്ഞവർക്കാണ് മത്സരത്തിെൻറ ഭാഗമാകാൻ അവസരം. എക്‌സ്‌പോയുടെ തുടക്കം ഗംഭീരമായ കാഴ്ചാനുഭവമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
അതിശയകരമായ വിഷ്വലുകളും ലോകോത്തര ഇഫക്ടുകളും നിറഞ്ഞ ചടങ്ങ് നഗരിയുടെ ഹൃദയഭാഗമായ അൽ വാസൽ പ്ലാസയിലായിരിക്കും.
അറബ് ലോകത്തെ ഏറ്റവും വലിയ മേളയുടെ ചരിത്രപരമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് ജീവിതത്തിലെ അസുലഭ നിമിഷമായിരിക്കുമെന്നും അതിനായി മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും എക്സ്പോ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

