ദുബൈ പൊലീസിന് 100 വാഹനങ്ങൾ നൽകി വ്യവസായി
text_fieldsദുബൈ: ദുബൈ പൊലീസിന് 100 വാഹനങ്ങൾ സമ്മാനിച്ച് വ്യവസായി. അൽ ഹബ്തൂർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹ്മദ് അൽ ഹബ്തൂരിയാണ് വാഹനങ്ങൾ സമ്മാനമായി നൽകിയത്. ദുബൈയിലെ സുരക്ഷ വർധിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ് വാഹനങ്ങൾ നൽകിയത്. മിത്സുബിഷി പജേറോ എസ്.യു.വികളാണ് നൽകിയത്.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും ദുബൈ നൽകുന്ന സുരക്ഷയിൽ അഭിമാനമുണ്ടെന്നും ഖലഫ് അൽ ഹബ്തൂരി പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിന് ദുബൈ പൊലീസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹബ്തൂറിന്റെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പൊലീസ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും ഈ വാഹനങ്ങൾ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്സ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല അലി അൽ ഗൈതിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

