സ്മാര്‍ട് കുട്ടിവണ്ടികള്‍ ബിസിനസ് ബേയിലേക്കും
text_fieldsദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലും മുഹമ്മദ് ബിന്‍ റാഷിദ് ബൊലിവാര്‍ഡിലും വിജയകരമായി പരീക്ഷിച്ച സുന്ദരന്‍ കുട്ടിവണ്ടികള്‍ ബിസിനസ് ബേയിലേക്കും വ്യാപിപ്പിക്കുന്നു. പരിസ്ഥിതിക്കിണങ്ങിയ സ്വയം ചലിക്കുന്ന സ്മാര്‍ട് വണ്ടികളില്‍ പത്തുപേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറില്‍ പത്തു കിലോമീറ്ററാണ് വേഗത. പാര്‍ക്കുകള്‍, താമസകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറെ സൗകര്യപ്രദമായ വാഹനം പൂര്‍ണ സുരക്ഷിതത്വമുള്ളതുമാണ്. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബൈ പ്രോപ്പര്‍ട്ടീസും കൈകോര്‍ത്താണ് സ്മാര്‍ട് വാഹനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. പുതിയ സഞ്ചാര രീതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും 2030 ഓടെ 25 ശതമാനം സഞ്ചാരം സ്മാര്‍ട് വാഹനങ്ങളിലേക്ക് മാറ്റുന്നതിനും ഉദ്ദേശിച്ചാണ് കൂടുതല്‍ മേഖലകളില്‍ പരീക്ഷണ യാത്രകള്‍ ഒരുക്കുന്നതെന്ന് ആര്‍.ടി.എ സ്മാര്‍ട് വാഹന കമ്മിറ്റി മേധാവി അഹ്മദ് ബഹ്റോസിയാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
