ഗ്ലോബൽ വില്ലേജിന് ബിസിനസ് എക്സലൻസി അവാർഡ്
text_fieldsമുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബിസിനസ് എക്സലൻസി പുരസ്കാരം ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി ഏറ്റുവാങ്ങുന്നു
ദുബൈ: ഗ്ലോബൽ വില്ലേജിന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബിസിനസ് എക്സലൻസി പുരസ്കാരം. മികച്ച ബിസിനസ് സംസ്കാരം വളർത്തുന്നത് മുൻനിർത്തിയാണ് പുരസ്കാരം. ദുബൈ എക്സ്പോയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി പുരസ്കാരം ഏറ്റുവാങ്ങി.
ബിസിനസ് മേഖലയിലെ ആധികാരിക അവാർഡായി കണക്കാക്കുന്ന പുരസ്കാരമാണിത്. നേതൃത്വം, ഉപഭോക്തൃ മാനേജ്മെൻറ്, തന്ത്രപരമായ തീരുമാനങ്ങൾ, മാനുഷിക വിഭവശേഷി, പ്രവർത്തനം, നവീകരണം, വികസനം, ഭരണം സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്. സ്ഥാപനം എന്ന നിലയിൽ എല്ലാ മേഖലയിലും മികവ് പുലർത്തിയതിെൻറ അംഗീകാരമാണിതെന്ന് ബദർ അൻവാഹി പറഞ്ഞു. ഇത് വലിയ ബഹുമതിയാണ്. ഗ്ലോബൽ വില്ലേജിെൻറ വികസനത്തിന് പ്രോത്സാഹനം നൽകുന്നതാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

