Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക്കു​മാ​യി...

റാ​ക്കു​മാ​യി ബി​സി​ന​സ് സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും- മ​ഹാ​രാ​ഷ്ട്ര വ്യ​വ​സാ​യ മ​ന്ത്രി

text_fields
bookmark_border
റാ​ക്കു​മാ​യി ബി​സി​ന​സ് സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും- മ​ഹാ​രാ​ഷ്ട്ര വ്യ​വ​സാ​യ മ​ന്ത്രി
cancel
camera_alt

ധാ​ര​ണാ​പ​ത്ര​ങ്ങ​ളു​ടെ കൈ​മാ​റ്റ ച​ട​ങ്ങി​ല്‍ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി, മ​ന്ത്രി

ഉ​ദ​യ് സാ​മ​ന്ത്, കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ഷ് കു​മാ​ര്‍ ശി​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍

റാ​സ​ല്‍ഖൈ​മ: സാ​മ്പ​ത്തി​ക-​വാ​ണി​ജ്യ മേ​ഖ​ല​യി​ല്‍ റാ​സ​ല്‍ഖൈ​മ​യു​മാ​യി സ​ഹ​ക​ര​ണം വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര വ്യ​വ​സാ​യ മ​ന്ത്രി ഉ​ദ​യ് സാ​മ​ന്ത്. ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ക് ഇ​ക്ക​ണോ​മി​ക് സോ​ണ്‍ (റാ​കി​സ്) -കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍ഡ​സ്ട്രി (സി.​ഐ.​ഐ) സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ക് വാ​ല്‍ഡോ​ഫ് അ​സ്റ്റോ​റി​യ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ബി​സി​ന​സ് മീ​റ്റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​ക് ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും വ​ര്‍ധി​ച്ചു​വ​രു​ന്ന അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക-​ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളി​ല്‍ തു​ട​രു​ന്ന സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ശൈ​ഖ് സ​ഊ​ദും ഉ​ദ​യ് സാ​മ​ന്തും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ഹാ​രാ​ഷ്ട്ര ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ (എം.​ഐ.​ഡി.​സി)-​റാ​കി​സ്, സി.​ഐ.​ഐ-​റാ​കി​സ്, യു.​എ.​ഇ ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍സി​ല്‍ (യു.​ഐ.​ബി.​സി)-​എം.​ഐ.​ഡി.​സി തു​ട​ങ്ങി​യ​വ ത​മ്മി​ല്‍ ഒ​പ്പു​വെ​ച്ച ധാ​ര​ണാ പ​ത്ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRas Al Khaimah- IndiaBusiness cooperation
News Summary - Business cooperation with Ras Al Khaimah will be strengthened - Maharashtra Industries Minister
Next Story