Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീണ്ടെടുപ്പിന്‍റെ...

വീണ്ടെടുപ്പിന്‍റെ ബിസിനസ്​ കോൺക്ലേവ്​

text_fields
bookmark_border
വീണ്ടെടുപ്പിന്‍റെ ബിസിനസ്​ കോൺക്ലേവ്​
cancel

ഷാ​ർ​ജ: ക​മോ​ൺ കേ​ര​ള​യി​ൽ സം​രം​ഭ​ക ലോ​ക​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി​ൽ മു​ഴ​ങ്ങി​ക്കേ​ട്ട​ത്​ വീ​ണ്ടെ​ടു​പ്പി​ന്‍റെ​യും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്‍റെ​യും ക​ഥ​ക​ൾ. മ​ഹാ​മാ​രി തീ​ർ​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ വീ​ണു​പോ​യി​ട്ടും അ​തി​ജീ​വ​ന മാ​ർ​ഗ​ത്തി​ൽ പൊ​രു​തി​നി​ന്ന​വ​രും പു​തു​സം​രം​ഭ​ക​രും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്​ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​കൂ​ടി​യാ​യി. അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ ക​രു​ത്തു​ള്ള വ്യ​വ​സാ​യ നാ​യ​ക​രും ആ​ത്മ​വി​ശ്വാ​സ​ത്തി​​ന്‍റെ അ​ട​യാ​ള​മാ​യ വ്യ​വ​സാ​യ സം​രം​ഭ​ക​രും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

എ​ത്തി​ക്ക​ൽ ബി​സി​ന​സി​നെ കു​റി​ച്ച്​ ദാ​ർ അ​ൽ ശ​രീ​അ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ അ​മ്മാ​ർ അ​ഹ്​​മ​ദ്, എ.​ഡി.​ഐ.​ബി ക​മ്യൂ​ണി​റ്റി ബാ​ങ്കി​ങ്​ സീ​നി​യ​ർ റി​ലേ​ഷ​ൻ​ഷി​പ്​ മാ​നേ​ജ​ർ (സ്​​ട്രാ​റ്റ​ജി​ക്​ ക്ല​യ​ന്‍റ്​​സ്) ഫി​ർ​ദൗ​സി മ​ഹീ​ൻ, സാ​നി​റ്റ​ർ ഒ​മാ​ൻ സി.​ഇ.​ഒ ഷാ​ലി​മാ​ർ മൊ​യ്തീ​ൻ, ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ അ​സി. വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ന​ബീ​ൽ ക​ട്ട​ക​ത്ത്​ എ​ന്നി​വ​ർ ന​യി​ച്ച പാ​ന​ൽ ഡി​സ്ക​ഷ​നാ​യി​രു​ന്നു ആ​ദ്യ ദി​ന​ത്തി​ലെ ഹൈ​ലൈ​റ്റ്. ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു. നേ​രാ​യ മാ​ർ​ഗ​ത്തി​ൽ എ​ങ്ങ​നെ നി​ക്ഷേ​പി​ക്കാ​മെ​ന്നും ബി​സി​ന​സി​ൽ സൂ​ക്ഷി​ക്കേ​ണ്ട മൂ​ല്യ​ങ്ങ​ളെ കു​റി​ച്ചു​മെ​ല്ലാം ഈ ​സെ​ഷ​ൻ വി​ശ​ദ​മാ​ക്കി.

സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും പ​ങ്കി​ടു​ന്ന​താ​യി​രു​ന്നു ബി ​ടോ​ക്. എ​ന്ത്​ തു​ട​ങ്ങ​ണം, തു​ട​ങ്ങ​രു​ത്, എ​വി​ടെ തു​ട​ങ്ങ​ണം, എ​ന്തെ​ല്ലാം ശ്ര​ദ്ധി​ക്ക​ണം, വാ​യ്പ എ​ടു​ക്കാ​മോ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. പു​തി​യ സം​രം​ഭ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ, പ​ങ്കാ​ളി​ത്ത ബി​സി​ന​സ്, അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലേ​ക്ക്​ എ​ങ്ങ​നെ വ്യാ​പി​പ്പി​ക്കാം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

ഷാ​ർ​ജ കോ​പ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ ഖാ​ലി​ദ്​ അ​ൽ ന​ബൂ​ദ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഇ​ബാ​ദു​റ​ഹ്​​മാ​ൻ സം​സാ​രി​ച്ചു. എ​ന്തു​കൊ​ണ്ട്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ മ​റ്റ്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ പ​ക​രം​വെ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സം​രം​ഭ​ക​രു​ടെ മ​ന​സ്സ​റി​യു​ന്ന ​സെ​ഷ​നാ​യി​രു​ന്നു എം ​ടോ​ക്കി​ൽ ബി​സി​ന​സ്​ സ്​​ട്രാ​റ്റ​ജി​സ്റ്റ്​ ഡോ. ​പി.​പി. വി​ജ​യ​ൻ പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്. ക​ന​ക്​ മ​ദ്രേ​ച്ച ആ​ൻ​ഡ്​ അ​സോ​സി​യേ​റ്റ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​ക​ന​ക്​ മ​ദ്രേ​ച്ച, വൈ​ദ്യ​ര​ത്നം ഗ്രൂ​പ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ഡോ. ​ഇ.​ടി. കൃ​ഷ്ണ​ൻ മൂ​സ്, ടാ​ലി സൊ​ല്യൂ​ഷ​ൻ​സ്​ സെ​യി​ൽ​സ്​ ജി.​ടി.​എം ക​ൺ​ട്രി ഹെ​ഡ്​ ദീ​പ​ക്​ ജോ​ർ​ജ്, വൈ​ത്തി​രി വി​ല്ലേ​ജ്​ മാ​നേ​ജി​ങ്​ ഡ​യ​റ​​ക്ട​ർ എ​ൻ.​കെ. മു​ഹ​മ്മ​ദ്, തി​ലാ​ൽ ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ ഹ​സ​ൻ തു​റാ​ബി, ക്രെ​ഡാ​യ്​ കേ​ര​ള-​സെ​ക്യൂ​റ ഡെ​വ​ല​പ്പേ​ഴ്​​സ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ എം.​എ. മെ​ഹ്​​ബൂ​ബ്, ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ ക്രെ​ഡി​റ്റ്​ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ ഹെ​ഡ്​ ന​ബീ​ൽ ക​ട്ട​ക​ത്ത്​ തു​ട​ങ്ങി​യ​വ​ർ മൂ​ല്യ​വ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ൾ വി​വി​ധ സെ​ഷ​നു​ക​ളി​ൽ കൈ​മാ​റി.

ക​മോ​ൺ കേ​ര​ള​യി​ൽ ക​ണ്ണ​ങ്ക​ണ്ടി​യും

ഷാ​​ർ​​ജ: ഷാ​​ർ​​ജ എ​​ക്സ്‌​​പോ സെ​​ന്റ​​റി​​ൽ ന​​ട​​ക്കു​​ന്ന ക​​മോ​​ൺ കേ​​ര​​ള​​യി​​ൽ ക​​ണ്ണ​​ങ്ക​​ണ്ടി​യു​ടെ സ്റ്റാ​ളും. സ​​ത്യ​​സ​​ന്ധ​​മാ​​യ വ്യാ​​പാ​​ര​​ത്തി​​ലൂ​​ടെ മ​​ല​​ബാ​​റി​​ലെ ജ​​ന​​ങ്ങ​​ൾ നെ​​ഞ്ചി​​ലേ​​റ്റി​​യ സ്ഥാ​​പ​​ന​​മാ​​ണ് ക​​ണ്ണ​​ങ്ക​​ണ്ടി. ഡി​​ജി​​റ്റ​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ​​യും ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ​​യും വി​​പ​​ണ​​ന​രം​​ഗ​​ത്തെ പ്ര​​മു​​ഖ ബ്രാ​​ൻ​​ഡു​​ക​​ൾ യ​​ഥാ​​ർ​​ഥ വി​​ല​​ക്കു​​റ​​വി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കു​​ന്ന, മ​​ല​​ബാ​​റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബ്രാ​​ഞ്ചു​​ക​​ളു​​ള്ള ഡീ​​ല​​റാ​​ണ് ക​​ണ്ണ​​ങ്ക​​ണ്ടി. അ​​ത്യാ​​ക​​ർ​​ഷ​​ക​​മാ​​യ സ​​മ്മാ​​ന പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും, പ്ര​​ഖ്യാ​​പി​​ച്ച സ​​മ്മാ​​നം യ​​ഥാ​​സ​​മ​​യം വി​​ത​​ര​​ണം ചെ​​യ്തു​​വ​​രു​​ന്ന പാ​​ര​​മ്പ​​ര്യ​​ത്തി​​ന് ഉ​​ട​​മ​​യു​​മാ​​ണ് ക​​ണ്ണ​​ങ്ക​​ണ്ടി. ഇ​​പ്പോ​​ൾ ഓ​​ൺ​​ലൈ​​ൻ സെ​​യി​​ൽ​​സി​​ൽ ക​​ണ്ടു​​വ​​രു​​ന്ന വി​ൽ​പ​നാ​ന​ന്ത​ര സ​​ർ​​വി​​സ് പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് പ​​രി​​ഹാ​​ര​​മാ​​യി പ്ര​​മു​​ഖ ക​​മ്പ​​നി​​ക​​ളു​​ടെ ഡി​​ജി​​റ്റ​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളും ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ളും കു​​റ​​ഞ്ഞ വി​​ല​​യി​​ലും വി​​ൽ​​പ​​നാ​​ന​​ന്ത​​ര സേ​​വ​​നം ഉ​​റ​​പ്പു​​ന​​ൽ​​കി​​യും നി​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ൽ എ​​ത്തി​​ക്കു​​ന്നു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഷാ​​ർ​​ജ എ​​ക്സ്‌​​പോ സെ​​ന്റ​​റി​​ൽ ന​​ട​​ക്കു​​ന്ന ക​​മോ​​ൺ കേ​​ര​​ള​​യി​​ലെ ക​​ണ്ണ​​ങ്ക​​ണ്ടി സ്റ്റാ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ക. www.kannankandyestore.com. ഫോ​ൺ: +91 90721 80000, +91 90722 00448.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come on KeralaBusiness Conclave
News Summary - Business Conclave of Recovery
Next Story