Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്തിരട്ടി...

പത്തിരട്ടി ആത്​മവിശ്വാസമേകി ബിസിനസ്​ കോൺ​േക്ലവ്​

text_fields
bookmark_border
പത്തിരട്ടി ആത്​മവിശ്വാസമേകി ബിസിനസ്​ കോൺ​േക്ലവ്​
cancel

ഷാർജ: നവസംരംഭക​ ലോകത്തെ അനന്ത സാധ്യതകളിലേക്ക്​ വിരൽചൂണ്ടി ബിസിനസ്​ കോൺ​േക്ലവ്​. വളർച്ചയുടെ പടവുകളിൽ ഇടറിവ ീഴാതെ കുതിച്ചുപാഞ്ഞവരും ഫീനിക്​സ പക്ഷിയായി ഉയർത്തെഴുന്നേറ്റവരും മനസ്​ തുറന്ന വേദിയിൽ പ്രചോദന പ്രഭാഷകരും വ ്യക്​തിത്വ പരിശീലകരും സംരംഭക നേതാക്കളും അനുഭവങ്ങൾ പങ്കുവെച്ചു. പത്തിരട്ടിയായി ചിന്തിച്ചാൽ പതിൻമടങ്ങ്​​ കൊ യ്യാമെന്ന ആത്​മിശ്വാസമേകുന്നതായിരുന്നു ഓരോ സെഷനും.

ഭക്ഷ്യ രംഗത്തെ പുതു​പ്രവണതകളും സാധ്യതകളും വിവരിച്ച ്​ അൽമദീന ഗ്രൂപ്പ്​ എം.ഡി അഷ്​റഫാണ്​ സംവാദതിന്​ തുടക്കമിട്ടത്​. ചുരുങ്ങിയ കാലംകൊണ്ട്​ ഇത്രവലിയ വിജയത്തിലേക് ക്​ എങ്ങിനെ കുതിച്ചു എന്നായിരുന്നു ഐ.ഡി ഫ്രഷ്​ ഫുഡ്​ ഇന്ത്യ സി.ഇ.ഒ പി.സി. മുസ്​തഫയോടുള്ള സദസി​​െൻറ ചോദ്യം. ‘വി ശപ്പ്​ വലച്ചിരുന്ന കാലത്ത്​ ഒരു നേരത്തെ ഭക്ഷണമായിരുന്നു സ്വപ്​നം. ഇപ്പോൾ ആയിരങ്ങളുടെ വിശപ്പ്​ മാറ്റാൻ എനിക്ക്​ കഴിയുന്നു. സ്വപ്​നം സ്വന്തമാക്കാനുള്ള കഠിന പരിശ്രമമാണ്​ എ​​െൻറ വിജയത്തിന്​ പിന്നിൽ. മിക്​സിയും ഗ്രൈൻററും സ്​കൂട്ടറും ത്രാസുമുൾപെടെ 50,000 രൂപക്കാണ്​ ആദ്യമായി ബിസിനസ്​ തുടങ്ങിയത്​. ജീവിതത്തി​െല ഏറ്റവും മോശം ദിവസങ്ങളായിരുന്നു അത്​. പത്ത്​വർഷത്തിനിടെ നൂറിരട്ടിയാണ്​ വളർച്ച’ -മുസ്​തഫ പറഞ്ഞു.

ഫ്രഷ്​ ടു ഹോമി​​െൻറ വിജയ കഥ പറഞ്ഞാണ്​ സി.ഇ.ഒ അരുൺ കുമാർ സംവാദത്തിനെത്തിയത്​. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിച്ചതോടെയാണ്​ ഫ്രഷ്​ ടു ഹോം എന്ന സ്​ഥാപനം നിലവിൽ വന്നതെന്ന്​ അദ്ദേഹം പറഞ്ഞു. അഞ്ച്​വർഷം മുൻപ്​ തുടങ്ങിയ സ്​ഥാപനത്തിന്​ ഇപ്പോൾ പത്ത്​ ലക്ഷം ഉപഭോക്​താക്കളുണ്ട്​. ഓരോ മാസവും പത്ത്​ ലക്ഷം ഓർഡറുകളാണ്​ കൈകാര്യം ചെയ്യുന്നത്​. ചീത്തയാവാതെ മത്സ്യം വീടുകളിൽ എത്തിക്കുക എന്നത്​ വലിയ അത്ര എളുപ്പമുള്ള ജോലിയല്ല. സാ​ങ്കേതി വിദ്യയുടെ സാധ്യതകൾ വിദഗ്​ദമായി ഉപായോഗിച്ചതാണ്​ ഫ്രഷ്​ ടു ഹോമിനെ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫിഷ്​ ആൻഡ്​ മീറ്റ്​ സ്​ഥാപനമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

കോർപറേറ്റ്​ ലോകത്തി​​െൻറ അനന്ത സാധ്യതതകളും അതിലേക്ക്​ യുവാക്കൾ എത്തിപ്പെടേണ്ടതി​​െൻറ ആവശ്യകതകളെയും കുറിച്ച്​ എമിറേറ്റ്​സ്​ കമ്പനി ഹൗസ്​ സി.ഇ.ഒ മുഹമ്മദ്​ ഇഖ്​ബാൽ മാർക്കോണി വിശദീകരിച്ചു. തുടക്കം സങ്കീർണമായിരിക്കും. പ്രശ്​നങ്ങളും തടസങ്ങളും സങ്കീർണതകളും എതിർപ്പുമെല്ലാം ഉണ്ടാവും. അതെല്ലാം മറികടന്നാൽ വിജയിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

ആരോഗ്യമേഖലയിലെ സാ​ങ്കേതിക വിദ്യ ഉപയോഗത്തെക്കുറിച്ചും അതി​​െൻറ സാധ്യത​കളെ കുറിച്ചും മൈത്ര ഹോസ്​പിറ്റൽ ചീഫ്​ മാർക്കറ്റിങ്​ ഓഫിസർ കൃഷ്​ണ ദാസ്​ പറഞ്ഞു. വിദേശ രാജ്യങ്ങളിലുള്ളവർക്ക്​ നാട്ടിലെ ആശുപത്രിയിൽ ചികിത്സക്കെത്തു​േമ്പാൾ നൽകുന്ന സൗകര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലാഭത്തിനപ്പുറത്തേക്കാണ്​ ലക്ഷ്യം വെക്കേണ്ടതെന്ന്​ ഓർഗാനിക്​ ബി.പി.എസ്​ സി.ഇ.ഒ ദിലീപ്​ നാരായണൻ വ്യക്​തമാക്കി.

രാവിലെ ബിസ്​ ക്ലിനിക്കോടെയാണ്​ ബിസിനസ്​ കോൺ​േക്ലവ്​ തുടങ്ങിയത്​. സെക്യുവർ കാപ്പിറ്റൽ, ഷാർജ ഇസ്​ലാമിക്​ ബാങ്ക്​, ഇ.സി.എച്ച്​. അൽ ഗുറൈർ എന്നീ കമ്പനികളു​െട പ്രതിനിധികൾ ചോദ്യങ്ങൾക്ക്​ മറുപടി നൽകി. പുതിയ സ്​റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുകയും അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സ്​റ്റാർട്ട്​ അപ്പ്​ സ്​പോർട്ട്​ ലൈറ്റിനും മികച്ച പ്രതികരണമാണ്​ ലഭിച്ചത്​.

ഇനിയെല്ലാം സുതാര്യമാകും -_പി.എച്ച്​. കുര്യൻ
ഷാർജ: റിയൽ എസ്​റ്റേറ്റ്​ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ ശക്​തമാകുന്നതോടെ ​റിയൽ എസ്​റ്റേറ്റ്​ മേഖല കൂടുതൽ സുതാര്യമാകുമെന്ന്​ റേറ ചെയർമാൻ പി.എച്ച്​. കുര്യൻ. ബിസിനസ്​ കോൺ​േക്ലവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്​താക്കളെയും ഡവലപ്പേഴ്​സിനെയും ചതിക്കുഴിയിൽ വീഴ്​ത്തുന്ന പ്രവണത അവസാനിക്കും. റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ മാഫിയകളാണ്​ റേറയെ ഭയക്കുന്നത്​. പരിസ്​ഥിതി സംരക്ഷിച്ചുള്ള നിർമാണങ്ങളെ അനുവദിക്കൂ. കൂടുതൽ സുതാര്യമായി നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCome on KeralaCome on Kerala 2020Business Conclave
News Summary - Business Conclave at Come On Kerala-Gulf News
Next Story