Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബിസിനസ് അച്ചീവ്മെന്റ്...

ബിസിനസ് അച്ചീവ്മെന്റ് അവാർഡ് മുഹമ്മദ് ഫസീമിന്

text_fields
bookmark_border
Muhammad Faseem
cancel
camera_alt

മുഹമ്മദ് ഫസീം

ഷാ​ർ​ജ: വ്യ​വ​സാ​യ-​വാ​ണി​ജ്യ മേ​ഖ​ല​യി​ൽ വി​ജ​യ​ത്തി​ന്‍റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച്​ മു​ന്നേ​റു​ന്ന പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​നാ​യി ​ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള ഒ​രു​ക്കു​ന്ന ‘അ​റേ​ബ്യ​ൻ ബി​സി​ന​സ്​ അ​ച്ചീ​വ്​​മെ​ന്‍റ്​ അ​വാ​ർ​ഡ്​’ ഹൈ​ലൈ​റ്റ്​ ബി​ൽ​ഡേ​ഴ്​​സ്​ സി.​ഇ.​ഒ പി. ​മു​ഹ​മ്മ​ദ്​ ഫ​സീ​മി​ന് സ​മ്മാ​നി​ക്കും. ക​മോ​ൺ കേ​ര​ള​യു​ടെ ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​വേ​ദി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം അ​വാ​ർ​ഡ് ​ഏ​റ്റു​വാ​ങ്ങും.

അ​റ​ബ്​ ലോ​ക​ത്തെ​യും കേ​ര​ള​ത്തി​ലെ​യും ​പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്ത്​ ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഊ​ർ​ജ​സ്വ​ല​ത​യു​മു​ള്ള നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ മു​ഹ​മ്മ​ദ്​ ഫ​സീം 2021 മു​ത​ൽ ഹൈ​ലൈ​റ്റ്​ ബി​ൽ​ഡേ​ഴ്​​സി​ന്‍റെ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഹൈ​ലൈ​റ്റ്​ ബി​ൽ​ഡേ​ഴ്​​സി​നെ​​ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന​തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​പ​ര​മാ​യ ക​ഴി​വ്​​ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്​.

അ​ടു​ത്തി​ടെ അ​ഹ​മ്മ​ദാ​ബാ​ദ്​ ഐ.​ഐ.​എ​മ്മി​ൽ​നി​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ലീ​ഡ​ർ​ഷി​പ്​ പ്രോ​ഗ്രാ​മും ഐ.​ഐ.​എം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ്​ ഫ​സീം റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചാ​ല​ക​ശ​ക്​​തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCome On Keralabusinessesachievement award
News Summary - Business Achievement Award goes to Muhammad Faseem
Next Story