Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനില്‍നിന്ന് ദുബൈ...

അജ്മാനില്‍നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് ബസുകള്‍

text_fields
bookmark_border
അജ്മാനില്‍നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് ബസുകള്‍
cancel

അജ്മാന്‍: ദുബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് അജ്മാനില്‍നിന്ന് ബസുകള്‍ സർവിസ്​ നടത്തും. അജ്മാന്‍ അല്‍ തല്ലയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നാണ് ഈ ബസുകള്‍ പുറപ്പെടുന്നത്. രാവിലെ നാലിനും ഏഴിനും 11നും വൈകീട്ട് അഞ്ചിനും രാത്രി 9.30നും 11.30നുമാണ് ഇവിടെ നിന്ന്​ ബസുകള്‍ പുറപ്പെടുന്നത്. 20 ദിര്‍ഹമാണ് ഈ യാത്രക്കായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യാത്രക്കുള്ള തുക പണമായോ മസാര്‍ കാര്‍ഡ് വഴിയോ അടക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ബസ് സര്‍വിസുകള്‍ ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്സ് വിമാനത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ബസ് സ്റ്റേഷനില്‍നിന്ന് തന്നെ ചെക്ക്​ ഇന്‍ ചെയ്യാനും സൗകര്യമുണ്ടായിരിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buses
News Summary - Buses from Ajman to Dubai Airport
Next Story