Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ് സാ​യി​ദ് ബി​ൻ...

ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ബ​സു​ക​ൾ​ക്ക് വി​ല​ക്ക്

text_fields
bookmark_border
representational image
cancel

അ​ബൂ​ദ​ബി: 26ലേ​റെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ന്ന ബ​സു​ക​ൾ​ക്ക് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സും സം​യോ​ജി​ത ​ഗ​താ​​ഗ​ത​കേ​ന്ദ്ര​വും അ​റി​യി​ച്ചു. ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജി​ൽ​നി​ന്ന് ശൈ​ഖ് സാ​യി​ദ് ട​ണ​ലി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് ഇ​രു​വ​ശ​ത്തേ​ക്കും ഇ​ത്ത​രം ബ​സു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ​ഗ​താ​​ഗ​തം സു​​ഗ​മ​മാ​ക്കു​ന്ന​തി​ന്റെ​യും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ​യും ഭാ​​ഗ​മാ​യാ​ണ് ന​ട​പ​ടി. ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​​ഗി​ക്കാ​നും ​ഗ​താ​​ഗ​ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ബൂ​ദ​ബി പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പി​ഴ ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus banSheikh Zayed bin Sultan Road
News Summary - Buses banned on Sheikh Zayed Bin Sultan Street
Next Story