Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബസി​െൻറ വരവ് കാത്ത്...

ബസി​െൻറ വരവ് കാത്ത് ഹത്തയുടെ ഉള്‍ഗ്രാമങ്ങള്‍

text_fields
bookmark_border
ബസി​െൻറ വരവ് കാത്ത് ഹത്തയുടെ ഉള്‍ഗ്രാമങ്ങള്‍
cancel
camera_alt???????? ??? ??? ???????????? ????????

ഷാര്‍ജ: ഹത്ത മേഖലകളെ കോര്‍ത്തിണക്കി ദുബൈ റോഡ് ആ​ൻറ്​ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) പുതിയ ബസ് സർവീസ്​ തുടങ്ങുമെന്ന വാര്‍ത്ത കേട്ട ആഹ്ലാദത്തിലാണ്​  ഹത്തയിലുള്ളവരും ഇവി​േടക്ക്​ ഇടക്കിടെ സഞ്ചാരം നടത്തുന്നവരും. പണ്ട്​ ഹത്തയിലേക്ക് ദുബൈ സബ്ക്കയില്‍ നിന്ന് 16ാം നമ്പര്‍ ബസ് സർവീസ്​ നടത്തിയിരുന്നു. ഇത്​ ഹത്ത പരമ്പരാഗത ഗ്രാമത്തിലെ പഴയ അങ്ങാടി വരെ പോകുമായിരുന്നു. അന്നത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ചില ഭാഗങ്ങളില്‍ ഇന്നും കാണാം. 

എന്നാല്‍ പിന്നീട് ഇത് നിറുത്തലാക്കി. ബസ് സ്​റ്റേഷന്‍ വരെയാണ് ഇപ്പോള്‍ ബസ് വരുന്നത്. ഹത്തയിലേക്ക് ബസ് മാര്‍ഗം എത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയാസം നേരിടുന്നുണ്ട്. ടാക്സികള്‍ ഇവിടെ ലഭ്യമല്ലാത്തതും വിഷമമുണ്ടാക്കുന്നു. അനധികൃത ടാക്സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊലീസി​​െൻറ ശക്തമായ നിരീക്ഷണം ഉള്ളതിനാൽ പലരും ഇവയെ ആശ്രയിക്കാന്‍ മടിക്കാറുണ്ട്. അണക്കെട്ട്, ഹില്‍ പാര്‍ക്ക്, പരമ്പരാഗത ഗ്രാമം, വാദികള്‍, കോട്ടകള്‍, കാര്‍ഷിക മേഖലകള്‍, പുതിയതായി പ്രഖ്യാപിച്ച ജല-വൈദ്യുത പദ്ധതി എന്നിവയെ കോര്‍ത്തിണക്കിയായിരിക്കും ബസ് സേവനം. ബസ്​ ഹത്തയോട് തൊട്ട് കിടക്കുന്ന അജ്മാന്‍ എമിറേറ്റി​​െൻറ ഭാഗമായ മസ്ഫൂത്തിലേക്ക്​ നീട്ടിയാൽ ഏറെ പ്രയോജനം ചെയ്യുമെന്ന് ഹത്തയിലും മസ്ഫൂത്തിലും പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. നിലവില്‍ ഒരു ടാക്സി മാത്രമാണ് ഹത്തയിലുള്ളത്. ഉച്ചക്ക് ഒരു മണിക്ക് ഇവിടെ എത്തുന്ന ഇത് വൈകീട്ട് അഞ്ച് മണിക്ക് ദുബൈയിലേക്ക് തിരിച്ച് പോവുകയാണ്​ പതിവ്. 
പ്രതിമാസം 14000 പേര്‍ ഹത്ത റൂട്ടില്‍ യാത്രചെയ്യുന്നതായാണ് ആര്‍.ടി.എ കണക്ക്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ തോതു ഗണ്യമായി വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ബസുകള്‍ ഈ റൂട്ടില്‍ ഇറക്കാനും പദ്ധതിയുണ്ട്. 

എന്നാല്‍ വെള്ളി ഒഴിച്ചുള്ള ദിവസങ്ങളില്‍ രണ്ട് മണിക്കൂറില്‍ ഒരു ബസാണ് ഹത്തയിലേക്ക് വരുന്നത്, തിരിച്ചും ഇത് തന്നെയാണ് അവസ്ഥ. മുമ്പ് മണിക്കൂര്‍ ഇടവിട്ട് ബസുണ്ടായിരുന്നു. ഇതിന് പുറമെ ദുബൈ- ഹത്ത റോഡിലൂടെ ബസോട്ടം നിലച്ചത് സമയ നഷ്​ടം വരുത്തുന്നുണ്ട്. മദാം റൗണ്ടെബൗട്ടില്‍ നിന്ന് ഒമാ​​െൻറ മേഖലയിലൂള്ള രണ്ട് ചെക്ക് പോസ്​റ്റുകള്‍ കടന്നായിരുന്നു മുമ്പ് ബസോടിയിരുന്നത്. എളുപ്പ വഴിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ബസ് പോകുന്നത് മദാം -മലീഹ- ഹത്ത റോഡിലൂടെയാണ്. സബ്ക്കയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ വേണം ഹത്തയിലെത്താന്‍. എന്നാല്‍ ലഹ്ബാബ്, മഖന്‍ മേഖലയിലൂടെ ഹത്തയിലേക്കുള്ള പുതിയ റോഡി​​െൻറ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്ര സുഖമമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busgulf newsmalayalam news
News Summary - BUS-UAE-GULF NEWS
Next Story