Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ ബ​സ് സ​മ​യം പു​നഃക്ര​മീ​ക​രി​ച്ചു

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ ബ​സ് സ​മ​യം പു​നഃക്ര​മീ​ക​രി​ച്ചു
cancel

റാ​സ​ല്‍ഖൈ​മ: ഇ​ന്‍റ​ര്‍സി​റ്റി-​ഒ​മാ​ന്‍ ബ​സ് സ​ര്‍വി​സു​ക​ളു​ടെ സ​മ​യ​ക്ര​മം പു​നർക്ര​മീ​ക​രി​ച്ച് റാ​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (റാ​ക്ട). റ​മ​ദാ​ന്‍ ക​ഴി​യു​ന്ന​തു​വ​രെ പു​തു​ക്കി​യ സ​മ​യ​ക്ര​മ​ത്തി​ലാ​യി​രി​ക്കും ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് നേ​രി​ട്ട് ദു​ബൈ​യി​ലേ​ക്കു​ള്ള ബ​സ് രാ​വി​ലെ ആ​റി​നും ഏ​ഴി​നും പു​റ​പ്പെ​ടും. ഷാ​ര്‍ജ വ​ഴി ദു​ബൈ​ക്ക് രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് ബ​സ് പു​റ​പ്പെ​ടും. അ​വ​സാ​ന സ​ര്‍വി​സാ​യ ഉ​മ്മു​ല്‍ഖു​വൈ​ന്‍ വ​ഴി ദു​ബൈ​യി​ലേ​ക്കു​ള്ള ബ​സ് രാ​ത്രി ഒ​മ്പ​തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടും. ദു​ബൈ​യി​ല്‍നി​ന്നു​ള്ള ബ​സു​ക​ള്‍ ഉ​മ്മു​ല്‍ഖു​വൈ​ന്‍ വ​ഴി​യാ​ണ് റാ​സ​ല്‍ഖൈ​മ ബ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​ത്. രാ​വി​ലെ 8.30ന് ​ദു​ബൈ​യി​ല്‍നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ബ​സ് പു​റ​പ്പെ​ടും.

തു​ട​ര്‍ന്ന് ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​ക​ളി​ല്‍ രാ​ത്രി 11.30 വ​രെ ദു​ബൈ​യി​ല്‍നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ബ​സ് സ​ര്‍വി​സ് ഉ​ണ്ടാ​യി​രി​ക്കും. റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് ഉ​മ്മു​ല്‍ഖു​വൈ​ന്‍ വ​ഴി അ​ജ്മാ​നി​ലേ​ക്കു​ള്ള ബ​സ് രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ടും. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​ക​ളി​ല്‍ വൈ​കീ​ട്ട് 7.30 വ​രെ അ​ജ്മാ​നി​ലേ​ക്കു​ള്ള സ​ര്‍വി​സ് തു​ട​രും. അ​ജ്മാ​നി​ല്‍നി​ന്ന് രാ​വി​ലെ 7.30നാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്കു​ള്ള ആ​ദ്യ സ​ര്‍വി​സ്. രാ​ത്രി 9.30 വ​രെ ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​ക​ളി​ല്‍ അ​ജ്മാ​നി​ല്‍നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ബ​സ് സ​ര്‍വീ​സ് തു​ട​രും. അ​ല്‍ ഷ​ഹാ​മ വ​ഴി അ​ബൂ​ദ​ബി​യി​ലേ​ക്ക് രാ​വി​ലെ ഒ​മ്പ​തി​നും ഉ​ച്ച​ക്ക് ഒ​ന്നി​നും വൈ​കീ​ട്ട് അ​ഞ്ചി​നും റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് ബ​സ് പു​റ​പ്പെ​ടും. അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് ഉ​ച്ച 1.30നും ​വൈ​കീ​ട്ട് 5.30നും ​രാ​ത്രി 9.30നു​മാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സ്. റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്ന് ക​സ​ബ്-​മു​സ​ണ്ടം ബ​സ് രാ​വി​ലെ എ​ട്ടി​നും മു​സ​ണ്ട​ത്തു നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് വൈ​കീ​ട്ട് ആ​റി​നു​മാ​ണ് ബ​സ് സ​ര്‍വി​സ് ന​ട​ത്തു​ക.

വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​ല്‍ഐ​നി​ലേ​ക്കു​ള്ള പ്ര​ത്യേ​ക ബ​സ് റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത് ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ്. രാ​ത്രി എ​ട്ടി​നാ​ണ് അ​ല്‍ ഐ​നി​ല്‍നി​ന്ന് റാ​സ​ല്‍ഖൈ​മ​യി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സ്. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്കും ദു​ബൈ മാ​ളി​ലേ​ക്കും റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് ബ​സ് സ​ര്‍വി​സു​ക​ളു​ണ്ട്. ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലും 800 1700 വെ​ബ് സൈ​റ്റി​ലും raktransport.rak.ae വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Bus timetables have been revised in Ras Al Khaimah
Next Story