ബസിലും മെട്രോയിലും യാത്ര ചെയ്യുന്നവർക്ക് സ്വർണയോഗം
text_fieldsദുബൈ: പതിവായി മെട്രോയിലും ബസിലും ട്രാമിലുമെല്ലാം യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാ ർത്ത ഒരുക്കുകയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി. നവംബർ മാസം ഒന്നിനും 11നും ഇടയിൽ ദുബൈയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കായി മത്സരങ്ങളും നറുക്കെടുപ്പും സമ്മാനങ്ങളും നൽകുമെന്നാണ് അറിയിപ്പ്. സമ്മാനെമന്നു പറഞ്ഞാൽ കപ്പും തൊപ്പിയും ടീഷർട്ടുമൊന്നുമല്ല, സ്വർണവും സ്വർണനാണയങ്ങളുമാണ്. റോഡ് ഗതാഗത അതോറിറ്റിയുടെ 14ാം വാർഷികവും പൊതുഗതാഗത ദിനത്തിെൻറ പത്താം വാർഷികവും ദുബൈ ട്രാമിെൻറ അഞ്ചാം വാർഷികവും ഒത്തുവന്നതോടെയാണ് സംഗതി ഉഷാറാക്കാൻ തീരുമാനിച്ചത്. ദുബൈ കനാലിനു കുറുകെ രണ്ടര കിലോമീറ്റർ, അഞ്ചു കിലോ മീറ്റർ ഒാട്ട മത്സരം, ട്രഷർ ഹണ്ട്, നറുക്കെടുപ്പുകൾ, സ്ഥിരം യാത്രക്കാരെ ആദരിക്കൽ തുടങ്ങി വിപുലമാണ് പരിപാടികൾ.
റോഡിലും റയിലിലും യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല, അബ്രയിലും വാട്ടർ ടാക്സിയിലും സഞ്ചരിക്കുന്നവർക്കും സമ്മാനം കിട്ടും. മെച്ചപ്പെട്ട ജീവിതത്തിന് മെച്ചപ്പെട്ട ഗതാഗത മാർഗം എന്ന പ്രമേയത്തിലാണ് വാർഷികാഘോഷങ്ങൾ നടത്തുന്നത്. പൊതുഗതാഗത മാർഗങ്ങളാൽ നാടിെൻറ എല്ലാ ഭാഗങ്ങളുമായും കോർത്തിണക്കാൻ അതിവേഗത്തിലുള്ള പ്രയത്നങ്ങളാണ് ദുബൈ നടത്തുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
