ബര്‍ദുബൈ ഗുബൈബ ബസ് സ്റ്റേഷനിലെ കടകള്‍ ഒഴിപ്പിച്ചു
text_fieldsദുബൈ:ബര്‍ദുബൈ അല്‍ ഗുബൈബ ബസ് സ്റ്റേഷന് നവീകരിക്കുന്നതിന് മുന്നോടിയായി സ്റ്റ ാൻറിനകത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചു. ഇതോടെ ഈ സ്ഥാപന ങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള 70ല്‍ പരം പ്രവാസികള്‍ക്ക് തൊഴില ് നഷ്ടമായി. വര്‍ഷങ്ങളായി ബസ് സ്റ്റാൻറ് കേന്ദ്രീകരിച്ച് വിവിധ കച്ചവടങ്ങള്‍ നടത ്തി വന്നവർക്കാണ് സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നത്.
ഡിസംബര്‍ 31വരെയാണ് ദുബൈ റോഡ്സ് ആ ൻറ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) സമയം നല്‍കിയിരുന്നത്. ഒന്നാം തീയതി മുതല്‍ കടകളൊന്നും തുറന്നില്ല. സാധന സാമഗ്രികളെല്ലാം മാറ്റി. ബസ് സ്റ്റാൻറിനു മധ്യ ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന നാല് ഭക്ഷണശാലകള്‍, ടോയ്സ് , ലെതര്‍, സ്റ്റേഷനറി സ്ഥാപനങ്ങള്‍ എന്നിവയാണ് ഒഴിപ്പിച്ചത്. 50 ല്‍പരം മലയാളികള്‍ മാത്രം ഇവിടെ ജോലി ചെയ്തിരുന്നു. പാകിസ്താന്, ബംഗ്ലാദേശ് രാജ്യക്കാരായിരുന്നു മറ്റു തൊഴിലാളികള്‍.
കഴിഞ്ഞ ജൂണിലാണ് ആറുമാസത്തിനകം കടകള്‍ ഒഴിഞ്ഞു നല്‍കണമെന്ന അറിയിപ്പ് ആര്.ടി.എ നല്‍കിയത്. എന്നാല്‍ ഒഴിപ്പിക്കാനുള്ള സമയ പരിധി കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാര്‍. രണ്ടു വര്‍ഷം മുമ്പും ഒഴിയാന്‍ ആവശ്യപെട്ട് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പിന്നീടത് നീട്ടിയതോടെ ആശ്വാസത്തിലായിരുന്നു. ഇത്തവണയും സമയം നീട്ടണമെന്ന ആവശ്യവുമായി കടക്കാര് അധികൃതരെ സമീപിച്ചെങ്കിലും മാറ്റം ഉണ്ടായില്ല. കടകളില്‍ തൊഴിലെടുത്തിരുന്ന നിരവധി മലയാളികളുടെ വിസ റദ്ദാക്കി നാട്ടിലേക്ക് കയറ്റി വിടേണ്ടി വന്നതായി 26 വര്‍ഷമായി റെസ്റ്റോറൻറ് നടത്തിയിരുന്ന മാറഞ്ചേരി സ്വദേശി ബഷീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.സാമ്പത്തിക ബാധ്യതയും മറ്റു കടങ്ങളും ഉള്ളതിനാൽ തൊഴിലാളികൾ നാട്ടില്‍ പോവാതെ മറ്റെവിടെങ്കിലും ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ്.
വരാനിരിക്കുന്ന ദുബൈ എക്സ്പോ 2020 യെ വരവേല്‍ക്കാനായി ദുബൈ നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകള്‍ നവീകരിക്കുക എന്ന സുപ്രധാന പദ്ധതിയുടെ ഭാഗമായാണ് അല്‍ ഗുബൈബ ബസ് സ്റ്റേഷനിലും പ്രവൃത്തികള്‍ തുടങ്ങാനിരിക്കുന്നത്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും സമയം വേണ്ടി വരും. പൂര്‍ത്തിയായാല്‍ തന്നെ സ്ഥാപനം തിരിച്ചു കിട്ടുമെന്ന് വ്യാപാരികള്‍ക്ക് ഉറപ്പില്ല. സ്ഥാപനങ്ങളിലെ സാധന സാമഗ്രികളെല്ലാം കിട്ടിയവിലക്കാണ് വിറ്റൊഴിച്ചത്. ആ ഇനത്തിലും വലിയ നഷ്ടം നേരിട്ടതായി മറ്റൊരു വ്യാപാരി കാടാമ്പുഴ സ്വദേശി നൗഷാദ് പറഞ്ഞു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപകല്പനകള് തയാറാക്കുന്ന അവസാനവട്ട പണിയിലാണ് ആര്.ടി.എ. യു.എ.ഇ യിലെ തന്നെ ഏറ്റവും വലിയ ബസ് സ്റ്റേഷനാണ് ബര് ദുബൈ അല്‍ഗുബൈബ. എല്ലാ എമിരേറ്റുകളിലേക്കും ഇവിടെ നിന്നും ബസ് സര്‍വീസ് നിലവിലുണ്ട്. ദിനം പ്രതി ആയിരകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന് എന്ന പ്രാധാന്യം കണ്ടാണ് എക്സ്പോയെ വരവേല്‍ക്കുന്ന അത്യാധുനുക ബസ് കേന്ദ്രമായി മാറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. മാത്രമല്ല ദുബൈയുടെ പൗരാണിക പ്രധാനമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമായത് കൊണ്ട് അത്തരത്തിലും നിരവധി പേര് ഈ സ്റ്റേഷന് ആശ്രയിക്കുന്നുണ്ട്. സര്‍വീസുകളെ ബാധിക്കാതെ തന്നെ ഘട്ടം ഘട്ടമായി പണി തീര്‍ക്കാനാണ് ശ്രമം. ആദ്യ ഘട്ടമെന്നോണം ഇപ്പോള്‍ ഒഴിപ്പിച്ച മധ്യഭാഗത്തെ കെട്ടിടവും ടാക്സി ബേ യും പൊളിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. എക്സ്പോയുടെ ഭാഗമായി ഇത്തിസലാത്ത്, യൂണിയന് സ്ക്വയര്‍ എന്നീ സ്റ്റേഷനുകള്‍ കൂടി ഗുബൈബക്ക് പുറമേ വിപുലീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
