ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും പുതിയ ബസുകൾ
text_fieldsദുബൈ: ഷാർജയിലേക്കും അജ്മാനിേലക്കുമുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ കൂടുതൽ ബസു കളുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നാല് പുതിയ ഇൻറർസിറ്റി ബസുകളാണ് ആരംഭിക്കുന്നത്. പുലർച്ചെ അഞ്ചു മുതൽ രാത്രി 11 വരെ ഇൗ ബസുകൾ ഉണ്ടാകുമെന്നതിനാൽ അതിരാവിലെ പുറപ്പെടുന്നവർക്കും ജോലിയും സന്ദർശനങ്ങളും കഴിഞ്ഞ് വൈകി മടങ്ങുന്നവർക്കും അനുഗ്രഹമാകും പുതിയ സർവീസുകൾ.
പുതിയ ബസ് നമ്പറുകളും റൂട്ടും
E311 റാഷിദീയ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്
E315 ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ മുവൈലാ ബസ് സ്േറ്റഷനിലേക്ക്
E316 റാഷിദീയ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ എയർപോർട്ട് റോഡ് അൽ നൂഫ് ഇൻറർചേഞ്ചിേലക്ക്
E411 ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് അജ്മാൻ ബസ് സ്റ്റേഷനിലേക്ക്
