േഗ്ലാബൽ വില്ലേജിലേക്ക് ബസ് സർവിസ് തുടങ്ങുന്നു
text_fieldsേഗ്ലാബൽ വില്ലേജിലെ അബ്ര സർവിസ് (ഫയൽ ചിത്രം)
ദുബൈ: സിൽവർ ജൂബിലി ആഘോഷിക്കുന്ന േഗ്ലാബൽ വില്ലേജിലേക്ക് ആർ.ടി.എയുടെ ബസ് പുനരാരംഭിക്കുന്നു. വില്ലേജിനുള്ളിലെ അബ്ര സർവിസും വീണ്ടും തുടങ്ങും. ഈ മാസം 25നാണ് േഗ്ലാബൽ വില്ലേജ് തുറക്കുന്നത്.മൂന്ന് മെട്രോ സ്റ്റേഷനിൽനിന്നും ഒരു ബസ് സ്റ്റേഷനിൽ നിന്നുമാണ് ബസ് സർവിസ് നടത്തുന്നത്.റാഷിദിയ മെട്രോ സ്റ്റേഷൻ (റൂട്ട് 102), യൂനിയൻ മെട്രോ സ്റ്റേഷൻ (103), അൽ ഗുബൈബ ബസ് സ്റ്റേഷൻ (104), മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ (106) എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവിസെന്ന് ആർ.ടി.എ സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്റോസ്യാൻ പറഞ്ഞു. ഇതിനായി ഡീലക്സ് വോൾവോ ബസുകളാണ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നൽകുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
സന്ദർശകർക്കായി മൂന്ന് ഇലക്ട്രിക് അബ്ര സർവിസുകളാണ് നടപ്പാക്കുന്നത്. കഴിഞ്ഞ പത്ത് സീസണിലായി അബ്ര സർവിസ് നടത്തുന്നുണ്ട്. േഗ്ലാബൽ വില്ലേജുമായുള്ള ആർ.ടി.എയുടെ സഹകരണത്തിന് അദ്ദേഹം നന്ദിപറഞ്ഞു.േഗ്ലാബൽ വില്ലേജിൽ ആഘോഷങ്ങൾ തുടങ്ങുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണെന്നും അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുഖ്യ പ്രാധാന്യമാണ് നൽകുന്നതെന്നും േഗ്ലാബൽ വില്ലേജ് സി.ഇ.ഒ ബാദർ അന്നോഹി പറഞ്ഞു.

