Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ-മസ്കത്ത്​ റൂട്ടിൽ...

ഷാർജ-മസ്കത്ത്​ റൂട്ടിൽ ബസ്​ സർവിസ്​: എസ്.ആർ.ടി.എ-മുവാസലാത്ത്​ ധാരണ

text_fields
bookmark_border
ഷാർജ-മസ്കത്ത്​ റൂട്ടിൽ ബസ്​ സർവിസ്​: എസ്.ആർ.ടി.എ-മുവാസലാത്ത്​ ധാരണ
cancel
camera_alt

മ​സ്ക​ത്ത്​-​ഷാ​ർ​ജ റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​വാ​സ​ലാ​ത്തും എ​സ്.​ആ​ർ.​ടി.​എ​യും ക​രാ​ർ ഒ​പ്പു​വെ​ക്കു​ന്ന ച​ട​ങ്ങ്

ടി​ക്ക​റ്റ്​ ചാ​ർ​ജ്, സ​ർ​വി​സ്​ സ​മ​യം തു​ട​ങ്ങി​യ​വ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും

ദു​ബൈ​: മ​സ്ക​ത്ത്​-​ഷാ​ർ​ജ റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ഒ​മാ​ന്‍റെ ​ദേ​ശീ​യ ഗ​താ​ഗ​ത​ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്തും ഷാ​ർ​ജ റോ​ഡ്സ്​ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ)​യും ധാ​ര​ണ​യി​ൽ.

ഷാ​ർ​ജ​യി​ലെ എ​സ്.​ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി​യും എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്​ .

ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്തു. ഷാ​ർ​ജ​യി​ലെ ജു​ബൈ​ൽ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ മ​സ്ക​ത്തി​ലെ അ​ൽ അ​സൈ​ബ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ്​​പെ​ഷ​ൽ റൂ​ട്ടു​ക​ളും അ​നു​വ​ദി​ക്കും. മു​വാ​സ​ലാ​ത്തി​ന്‍റെ ഡ​യ​റ​ക്ട്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ www.mwasalat.om വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. കൂ​ടാ​തെ ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലേ​യും ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലു​ള്ള ഔ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും.

അ​തേ​സ​മ​യം ടി​ക്ക​റ്റ്​ ചാ​ർ​ജ്, സ​ർ​വി​സ്​ സ​മ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ മു​വാ​സ​ലാ​ത്തി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി ഉ​ട​ൻ പു​റ​ത്തു​വി​ടും.

യു.​എ.​ഇ​ക്കും ഒ​മാ​നി​നു​മി​ട​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​സ് ഗ​താ​ഗ​ത ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ടൂ​റി​സം മെ​ച്ച​പ്പെ​ടു​ത്താ​നും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഗ​താ​ഗ​തം, ടൂ​റി​സം തു​ട​ങ്ങി​യ പ്ര​ധാ​ന​മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്‌​ട്ര ഗ​താ​ഗ​ത​ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ക​രാ​റെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി പ​റ​ഞ്ഞു. ഒ​മാ​നി​ലെ മ​റ്റ് ഗ​താ​ഗ​ത റൂ​ട്ടു​ക​ളു​മാ​യി ഈ ​സേ​വ​നം സം​യോ​ജി​പ്പി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​ന​വും യാ​ത്രി​ക​ർ​ക്ക് മി​ക​ച്ച യാ​ത്ര​ക്കു​മാ​ണ്​ മു​വാ​സ​ലാ​ത്ത് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ര​ക്കു ഗ​താ​ഗ​ത​മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ക​യാ​ണ്​ ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah muscat bus service
News Summary - Bus service on Sharjah-Muscat route: SRTA-Muwasalat MoU
Next Story