Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മാനില്‍നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സര്‍വീസ്

text_fields
bookmark_border
അജ്മാനില്‍നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സര്‍വീസ്
cancel

അജ്മാന്‍: അജ്മാനില്‍നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സര്‍വീസ് ഒരുക്കുന്നു. ഒക്ടോബര്‍ 14ന് ആരംഭിക്കുന്ന 31-ാം സീസണിനായി ഗ്ലോബൽ വില്ലേജ് വീണ്ടും ഒരുങ്ങതോടെയാണ് അജ്മാൻ-ദുബൈ ബസ് സര്‍വീസ് ആരംഭിക്കുന്നത്. സന്ദർശകർക്ക് മികച്ച യാത്രസൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽനിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.

പ്രവര്‍ത്തി ദിനങ്ങളില്‍ ഉച്ചക്ക് 2.15, വൈകീട്ട് 4.45, 6.15 എന്നീ സമയങ്ങളില്‍ അജ്മാനില്‍ നിന്ന് ബസ് പുറപ്പെടും. ഗ്ലോബല്‍ വില്ലേജില്‍ നിന്ന് വൈകീട്ട് 3.45, 10.30, 12.30 എന്നീ സമയങ്ങളിൽ അജ്മാനിലേക്ക് തിരിച്ച് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

വാരാന്ത്യത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ നിന്നും അജ്മാനിലേക്ക് പുറപ്പെടുന്ന അവസാനത്തെ ബസിന്‍റെ സമയത്തില്‍ മാറ്റമുണ്ട്. രാത്രി 01.30 നാണ് അവസാനത്തെ ബസ് അജ്മാനിലേക്ക് തിരിക്കുക. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 25 ദിര്‍ഹമായിരിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതര്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus Service Launched from Ajman to Dubai Global Village
Next Story