ഷാര്‍ജയിൽനിന്ന് കൽബ തീരത്തേക്ക് ബസ് സർവിസ്
text_fieldsഷാർജ: ഷാര്‍ജയിൽനിന്ന് കല്‍ബ തീരത്തേക്ക് പുതിയ ബസ് സർവിസ് ആരംഭിച്ചു. റൂട്ട് 66 എന്ന പേരിലാണ് സർവിസ് തുടങ്ങുന്നതെന്ന് എസ്.ആർ.ടി.എ അധികൃതര്‍ അറിയിച്ചു. റുഗെയ്ലത്ത് റോഡിലെ 12 സ്റ്റോപ്പുകളാണ് റൂട്ട് 66 ബസ് സർവിസിനുള്ളത്.
കോര്‍ണിഷ് ഒന്ന്, കോര്‍ണിഷ് രണ്ട്, ബൈത്ത് ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമി, താബിത് അല്‍ ഖൈസ് മോസ്ക്, കല്‍ബ മെഡിക്കല്‍ സെന്റര്‍, ഇത്തിഹാദ് കല്‍ബ സ്പോര്‍ട്സ് ക്ലബ്, കല്‍ബ വ്യവസായമേഖല ഒന്ന്, കല്‍ബ വ്യവസായ മേഖല രണ്ട്, അല്‍ സാഫ് ഏഴ്, ഗവണ്മെന്റ് ബില്‍ഡിങ്സ്, കല്‍ബ വാട്ടര്‍ഫ്രണ്ട്, ഖത്മത്ത് മിലാഹ അതിർത്തി എന്നിവയാണ് 12 സ്റ്റേഷനുകള്‍.
കോര്‍ണിഷ് ഒന്നില്‍ നിന്നും എല്ലാദിവസവും രാവിലെ 7.30 മുതല്‍ രാത്രി ഒമ്പതു വരെയും ഖത്മത്ത് മിലാഹ ബോര്‍ഡര്‍ പോയന്റില്‍നിന്നും രാവിലെ എട്ടു മുതല്‍ രാത്രി 9.30വരെയും സേവനം ഉണ്ടായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

