Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുസന്ദത്തേക്ക്​...

മുസന്ദത്തേക്ക്​ റാസൽഖൈമയിൽ നിന്ന്​ ബസ്​ സർവീസ്

text_fields
bookmark_border
റാസൽഖൈമ-മുസന്ദം ബസ്​ സർവീസിന്​ കരാറിൽ ഒപ്പുവെക്കുന്നു
cancel
camera_alt

റാസൽഖൈമ-മുസന്ദം ബസ്​ സർവീസിന്​ കരാറിൽ ഒപ്പുവെക്കുന്നു

റാസൽഖൈമ: ഒമാനിലെ മുസന്ദത്തെ റാസൽഖൈമയുമായി ബന്ധിപ്പിക്കുന്ന ബസ്​ സർവീസ്​ ആരംഭിക്കുന്നു. ഇത്​ സംബന്ധിച്ച്​ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയും മുസന്ദം മുനിസിപ്പാലിറ്റിയും സഹകരണ കരാറിൽ ഒപ്പുവെച്ചു. റാസൽഖൈമയെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുഗതാഗത ബസ് സർവീസാണിത്​. ധാരാളം വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന സുപ്രധാന റൂട്ടാണിത്​. യു.എ.ഇയിൽ നിന്ന്​ അവധിദിനങ്ങളിലും മറ്റും നിരവധി പേരാണ്​ മുസന്ദത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ യാത്ര ചെയ്യാറുള്ളത്​. മുസന്ദം ഗവർണറേറ്റ്​ ആസ്ഥാനത്ത്​ നടന്ന ചടങ്ങിലാണ്​​ സർവീസ്​ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കൽ ചടങ്ങ്​ നടന്നത്. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് ബിൻ ഇബ്രാഹിം അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ എൻജി. ഇസ്മായീൽ ഹസൻ അൽ ബലൂഷി കരാറിൽ ഒപ്പുവച്ചു.

ഇരു പ്രദേശങ്ങളും തമ്മിലെ ഭാവി സഹകരണത്തിന്‍റെ തുടക്കമാണ്​ കരാറെന്ന്​ എൻജി. ഇസ്മായീൽ ഹസൻ അൽ ബലൂഷി പറഞ്ഞു. കരാർ പ്രകാരം റാസൽഖൈമയിലെ അൽദൈത് സൗത്ത് ഏരിയ ബസ് സ്റ്റേഷനിൽ നിന്നാണ്​ സർവീസ്​ ആരംഭിക്സ്ക. മുസന്ദം ഗവർണറേറ്റിൽ ഉൾപ്പെടുന്ന കസബ്​ വിലായത്തിലാണ്​ യാത്ര അവസാനിക്കുക. റാസൽഖൈമയിലെ റംസ് ഏരിയ, ഷാം ഏരിയ എന്നിവിടങ്ങളിലും മുസന്ദം ഗവർണറേറ്റിൽ ഹർഫ് ഏരിയ, ഖദ ഏരിയ, ബുഖ വിലായത്ത്, തിബാത്ത് ഏരിയ എന്നിവിടങ്ങളിലും ബസിന്​ സ്റ്റോപ്പുകളുണ്ടാകുമെന്നും അധികൃതർ വ്യക്​തമാക്കി.

യു.എ.ഇയിൽ നിന്ന്​ ഓരോ വർഷവും ഏറെപേർ വിനോദ സഞ്ചാരത്തിന്​ പോകുന്ന സ്ഥലമാണ്​ മുസന്ദം. ഭൂമിശാസ്തപരമായി യു.എ.ഇയുമായി ചേർന്നുനിൽക്കുന്ന സ്ഥലമായതിനാൽ യാത്ര എളുപ്പമാണെന്നത്​ എല്ലാവരെയും ഇവിടേക്ക്​ ആകർഷിക്കുന്ന ഘടകമാണ്​. മനോഹരമായ കടലും മലനിരകളുമെല്ലാ മികച്ച കാഴ്ച സമ്മാനിക്കുന്ന സ്ഥലമാണിത്​. കടലിൽ ഇറങ്ങി കുളിക്കാനും മറ്റു ജലവിനോദങ്ങൾക്കുമാണ്​ മിക്കവരും ഇവിടേക്ക്​ യാത്ര ചെയ്യുന്നത്​. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സിപ്‌ലൈനാണ്​ മുസന്ദത്തേത്​. 220 മീറ്റർ ഉയരത്തിലാണ്​ ഇതുള്ളത്​. സിപ്‌ലൈൻ സൈറ്റിലേക്കുള്ള റോഡിന്‍റെ നിർമാണവും പൂർത്തിയായിട്ടുണ്ട്​. കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്‍റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്​ലൈൻ. ഇത് ഗവർണറേറ്റിന്‍റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ്​ നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വലിയ ടൂറിസ്റ്റ്​ ഗ്രൂപ്പുകളെയും സാഹസിക പ്രേമികളേയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി സഹായകമാകും​. റാസൽഖൈമയിൽ നിന്നുള്ള ബസ്​ സർവീസ്​ ആരംഭിക്കുന്നതോടെ ഈ മേഖലകളിലേക്ക്​ എത്താൻ യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലുള്ളവർക്ക്​ സൗകര്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahbus servicemusandam tourism
News Summary - Bus service from Ras Al Khaimah to Musandam
Next Story