ബസ്,മെട്രോ യാത്രക്കാർക്ക് 50000 ദിർഹം സമ്മാനവുമായി ആർ.ടി.എ
text_fieldsദുബൈ: നവംബർ ഒന്നിലെ പൊതുഗതാഗത ദിനാചരണത്തോടനുബന്ധിച്ച് യാത്രക്കാർക്ക് ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി മൂന്ന് സമ്മാന പദ്ധതികൾ നടപ്പാക്കുന്നു. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായിക്കൂടിയാണ് ആർ.ടി.എ. പരിപാടി സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച മുതൽ നവംബർ ഒന്ന് വരെ േനാൽ കാർഡ് ഉപയോഗിച്ച് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന രണ്ടുപേർക്ക് 50000 ദിർഹം വീതം സമ്മാനം നൽകുന്ന പദ്ധതിയാണ് ആദ്യത്തേത്. ബസ്, മെട്രോ, ട്രാം, വാട്ടർ ടാക്സി, വാട്ടർ ബസ് തുടങ്ങിയ പൊതു വാഹനങ്ങളിൾ യാത്ര ചെയ്യുന്നവർക്ക് പെങ്കടുക്കാം. ഒരോ തവണ നോൽ കാർഡ് ഉപയോഗിക്കുേമ്പാഴും ഉപഭോക്താവിന് പോയൻറുകൾ ലഭിക്കും. ഏറ്റവുമധികം പോയൻറുകൾ കിട്ടുന്ന രണ്ടുപേരാണ് വിജയികൾ.
യാത്രക്കാരുടെ കൂട്ടായ്മകൾക്കുള്ളതാണ് രണ്ടാമത്തെ പദ്ധതി. നവംബർ ഒന്നിന് യാത്രക്കാർക്ക് സംഘങ്ങളായി തിരിഞ്ഞ് മെട്രോയിലും ബസിലും ട്രാമിലുമെല്ലാം സംഘടിപ്പിക്കുന്ന ഓട്ടമത്സരത്തിലും മറ്റും പങ്കെടുക്കാം. ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യണം. പങ്കെടുത്തതിന് തെളിവായി സ്റ്റേഷനിൽ നിന്ന് സീലും മേടിക്കണം. അവസാന സ്റ്റേഷനിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ സീലുകൾ ലഭിച്ച സംഘം വിജയികളാകും. ജയിക്കുന്നവർക്ക് 50,000 ദിർഹവും രണ്ടാംസ്ഥാനക്കാർക്ക് 30,000 ദിർഹവും മൂന്നാംസ്ഥാനത്തിന് 15,000 ദിർഹവും സമ്മാനം ലഭിക്കും.
ഗോൾഡ് റണ്ണർ എന്ന മൂന്നാം മത്സരം സാമൂഹികമാധ്യമങ്ങൾ വഴിയാണ് സംഘടിപ്പിക്കുന്നത്. ആർ.ടി.എ.യുടെ സോഷ്യൽ മീഡിയ പേജുകൾ നിരന്തരം സന്ദർശിച്ച് ദിവസവും മൂന്ന് ആർ.ടി.എ. സ്റ്റേഷനുകളിലെത്തുന്ന ഗോൾഡ് റണ്ണറിനെ കണ്ടുപിടിക്കണം. വിജയികൾക്ക് ഐ ഫോൺ 8, ആപ്പിൾ വാച്ച് എന്നിവയാണ് സമ്മാനമായി നൽകുക.