പുതുമോടിയിൽ ബുർജ്മാൻ മാൾ
text_fieldsദുബൈ: നഗരത്തിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ബുർജുമാൻ മാളിന് ഇനി പുതിയ മുഖം. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി പുനർവികസന പ്രവർത്തനങ്ങൾ പൂർത്തിയായി. . 75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വികസനം പൂർത്തിയാക്കിയത്. കൂടുതൽ റീട്ടെയിൽ ഷോപ്പുകളും വൈവിധ്യമാർന്ന ബ്രാൻഡുകളും വികസനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സെന്റർ പോയിന്റ്, പ്യൂമ, ആന്റ, ഹോം ബോക്സ്, ആർ ആൻഡ് ബി, തനിഷ്കിന്റെ മിയ, ഇമാക്സ്, വെറോ മോഡ, നൈസ, എക്സ് ബ്യൂട്ടി, ടെറാനോവ, സ്റ്റീവ് മാഡൻ, ലൂയിസ് ഫിലിപ്പ്, റിവോളി ഗ്രൂപ്, ടൈറ്റൻ ഐ തുടങ്ങിയ 70ലധികം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ബുർജുമാൻ മാളിൽ ലഭ്യമാണ്. കൂടാതെ കുടുംബങ്ങൾക്കായി മികച്ച ഡൈനിങ് സ്ഥലങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ടിക്കറ്റ് രഹിത പെയ്ഡ് പാർക്കിങ് സംവിധാനത്തിലൂടെ തടസ്സരഹിതമായ പാർക്കിങ് സൗകര്യങ്ങളും ലഭ്യമാണ്. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മാളിലെത്താനും മെട്രോ, ബസ് കണക്ടിവിറ്റിയും സഹായകമാണ്.
പുനർവികസനത്തിന് പിന്നാലെ ‘റൈറ്റ് ഇൻ ദി ഹാർട്ട്’ എന്ന പേരിൽ പുതിയ ബ്രാൻഡ് കാമ്പയിനും ബുർജുമാൻ മാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാണ് പുതിയ കാമ്പയിൻ. കെട്ടിടങ്ങളുടെ പുനർവികസനത്തേക്കാൾ ബുർജുമാൻ മാളിന്റെ പുതുക്കിയ അധ്യായം അടയാളപ്പെടുത്തുന്നതാണ് ‘റൈറ്റ് ഇൻ ദി ഹാർട്ട്’ കാമ്പയിൻ എന്ന് ബുർജുമാൻ മാൾ സി.ഇ.ഒ സി.ഇ.ഒ ഗൈത് ഷുകെയ്ർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

