Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസിലിക്കൺ സെൻട്രൽ മാളിൽ...

സിലിക്കൺ സെൻട്രൽ മാളിൽ ബുർജീൽ മെഡിക്കൽ സെന്‍റർ തുറന്നു

text_fields
bookmark_border
സിലിക്കൺ സെൻട്രൽ മാളിൽ ബുർജീൽ മെഡിക്കൽ സെന്‍റർ തുറന്നു
cancel
camera_alt

സിലിക്കൺ സെൻട്രൽ മാളിൽ തുറന്ന ബുർജീൽ മെഡിക്കൽ സെന്‍റർ

ദുബൈ: ബുർജീൽ ഹോൾഡിങ്സ് ദുബൈ സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മെഡിക്കൽ സെന്‍റർ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം നിർവഹിച്ചു.

ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്‌സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡന്‍റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ, ദുബൈ സിലിക്കൺ ഒയാസിസ് അതോറിറ്റിയിലെ സെയിൽസ് ആൻഡ്​ ബിസിനസ് അക്കൗണ്ട്‌സ് മാനേജ്‌മെന്‍റ്​ സീനിയർ ഡയറക്ടർ ഉമർ അൽഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജി കൺസൾട്ടന്‍റ്​ ഡോ. സഈദ് അൽ ഷെയ്​ഖ്​ എന്നിവരും സന്നിഹിതരായി. സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹമിന്‍റെ (ഏകദേശം 2.25 കോടി രൂപ) കമ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1,000 താമസക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും.

താല്പര്യമുള്ളവർക്ക് സെന്‍ററിന്‍റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാം. യു.എ.ഇ ബിസിനസ് സംരംഭങ്ങൾക്കും ജനങ്ങൾക്കും എന്നും വലിയ ആത്മവിശ്വാസം നൽകുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും ഉദ്ഘാടന വേളയിൽ എം.എ യൂസഫലി പറഞ്ഞു.

യു.എ.ഇയോടുള്ള പ്രതിബദ്ധത ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി ബുർജീൽ ശൃംഖല വിപുലീകരിക്കുന്നത് തുടരും.

ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മെഡിക്കൽ സെന്ററുകൾ അനായാസമായ ഒപി സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Burjeel Medical Center opens at Silicon Central Mall
Next Story