കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 39.5 ശതമാനം വളർച്ചനേടി ബുർജീൽ
text_fieldsഡോ. ഷംഷീർ വയലിൽ
അബൂദബി: മെനയിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് മികച്ച വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് അവസാനിച്ച 12 മാസക്കാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8 ശതമാനം വർധിച്ച് 5,501 മില്യൺ ദിർഹമായി. അതേസമയം, ആകെ രോഗിസന്ദർശന നിരക്ക് 8.4 ശതമാനം വർധിച്ച് ഏഴ് മില്യൺ കവിഞ്ഞു.
ഇ.ബി.ഐ.ടി.ഡി.എ 19.9 ശതമാനം ഉയർന്ന് 1,089 മില്യൺ ദിർഹമായി (26.9 ബില്യൺ രൂപ). 2024ലെ 18.1 ശതമാനത്തിൽനിന്ന് മാർജിൻ 19.8 ശതമാനമായാണ് വളർന്നത്. അറ്റാദായം 39.5 ശതമാനം ഉയർന്ന് 503 മില്യൺ ദിർഹമിലെത്തി (12.4 ബില്യൺ രൂപ). അറ്റാദായ മാർജിൻ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 നാലാംപാദത്തിൽ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമാണ് വളർന്നത്.
ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് നിരക്ക് യഥാക്രമം 11.7 ശതമാനം, 8.3 ശതമാനം എന്നിങ്ങനെയായി വർധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുർജീൽ മെഡിക്കൽ സിറ്റി, മെഡിയോർ ഹോസ്പിറ്റൽ അബൂദബി, ബുർജീൽ ഹോസ്പിറ്റൽ അബൂദബി, ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ എന്നിവയിലൂടെ 89,700ലധികം ശസ്ത്രക്രിയകൾ നടത്തി.
ആരോഗ്യമേഖലയിലെ നേതൃത്വം, സംയോജിത പരിചരണ ശൃഖല എന്നിവയിൽ ബുർജീൽ നടത്തിയ നിക്ഷേപവും രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മുൻഗണനകളോട് ചേർന്നുനിന്ന് പ്രവർത്തിച്ചതും വളർച്ചക്ക് സഹായകരമായെന്നും ബുർജീലിന്റെ വിപണികളിലുടനീളം ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ഓഹരിയുടമകൾക്ക് സുസ്ഥിരമായ ദീർഘകാല മൂല്യവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

