ബുര്‍ജ് ഖലീഫക്ക് 10 വയസ്സായി
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക് കായി തുറന്നുകൊടുത്തിട്ട് പത്തുവര്‍ഷം തികഞ്ഞു. ബുര്‍ജ് ദുബൈ എന്ന പേരില്‍ നിര്‍മാണം ആരം ഭിച്ച ഈ കെട്ടിട വിസ്മയം ബുര്‍ജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും ഈ ദിവസമാണ്. 632 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിനെ നിഷ്പ്രഭമാക്കി ബുര്‍ജ് ഖലീഫ ലോക റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേർത്തു. ഉയരം 828 മീറ്റർ. വെല്ലുന്ന കെട്ടിടങ്ങള്‍ പലത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പത്ത് വര്‍ഷം പിന്നിടുേമ്പാഴും ഉയരത്തില്‍ മുമ്പന്‍ ബുര്‍ജ് ഖലീഫ തന്നെ. 2004ല്‍ നിര്‍മാണം ആരംഭിച്ച 163 നില കെട്ടിടം അഞ്ചു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. പതിനഞ്ചിലേറെ ലോകറെക്കോഡുകള്‍ ബുര്‍ജ് ഖലീഫക്ക് സ്വന്തം പേരിലുണ്ട്. ഏറ്റവും ഉയരമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിര്‍മിതി, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും നീളത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിലെ റെസ്റ്റാറൻറ്, നിശാക്ലബ് തുടങ്ങി ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവത്സര വെടിക്കെട്ട് വരെ അജയ്യമായ റെക്കോഡുകളായി മാനംതൊട്ട് നില്ക്കുന്നു.
അമേരിക്കന്‍ വാസ്തുശിൽപി അഡ്രിയാന്‍ സ്മിത്താണ് ബുര്‍ജ് ഖലീഫ രൂപകല്പന ചെയ്തത്. 2004 ഡിസംബര്‍ ആറിന് തുടങ്ങിയ നിര്‍മാണം 2009 ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായി. താമസിടയങ്ങൾ, ഓഫിസുകള്‍, ഹോട്ടലുകള്‍ എന്നിവക്ക് പുറമെ ഏറ്റവും ഉയരെനിന്ന് ലോകത്തെ വീക്ഷിക്കാന്‍ രണ്ട് ഒബ്സര്‍വേറ്ററികളും ബുര്‍ജ് ഖലീഫയിലുണ്ട്. നേരത്തേ ബുര്‍ജ് ദുബൈ എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഉദ്ഘാടന ദിവസമാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനോടുള്ള ആദര സൂചകമായി ബുര്‍ജ് ഖലീഫ എന്ന് നാമകരണം ചെയ്തത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളും ഇതിന് കീഴിലെത്തി. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ദിവസവും ബുര്‍ജ് ഖലീഫ കാണാന്‍ ദുബൈയിലെത്തുന്നത്. മലയാളികളുൾപ്പെടെ നിരവധി ഇന്ത്യൻ തൊഴിലാളികളും ഇൗ മഹാസൗധത്തിെൻറ നിർമാണത്തിനായി വിയർപ്പൊഴുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
