ഒാരോ വിളക്കും ഭക്ഷണപ്പൊതിയാണ് : േലാകത്തിലെ ഏറ്റവും വലിയ സംഭാവനപ്പെട്ടിയായി ബുർജ് ഖലീഫ
text_fieldsദുബൈ: സൗഹൃദം പങ്കിടാനും െഎക്യദാർഢ്യം പ്രകടിപ്പിക്കാനും അഭിവാദ്യമർപ്പിക്കാനുമാണ് ബുർജ് ഖലീഫ സാധാരണ വിളക്കണിയുന്നത്. വിദേശ രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസയർപ്പിക്കാനും രാഷ്ട്രത്തലവന്മാരുടെ സന്ദർശനവേളയിലും ബുർജ് ഖലീഫ പ്രകാശം പരത്താറുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഇക്കുറി വിളക്കണയുന്നത് വിശപ്പകറ്റാനാണ്. https://tallestdonationbox.com ലൂടെ നിങ്ങൾ നൽകുന്ന ഒാരോ ദിർഹമും ബുർജിലെ ലൈറ്റുകളായി മിന്നിത്തിളങ്ങും. ഇവയാകെട്ട, അന്നം കാത്ത് കഴിയുന്നവെൻറ വിശപ്പടക്കാനുള്ള ഭക്ഷണപ്പൊതികളായി മാറും.
റമദാൻ മാസത്തിൽ ഒരു കോടി ജനങ്ങളിലേക്ക് ഭക്ഷണപ്പൊതികളെത്തിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. ഇതിനായി ആവിഷ്കരിച്ച ‘ഒരു കോടി ഭക്ഷണപ്പൊതികൾ’ പദ്ധതിയിലേക്ക് സഹായമെത്തിക്കാനാണ് ബുർജ് ഖലീഫയും മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം േഗ്ലാബൽ ഇനിഷ്യേറ്റിവും ചേർന്ന് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണപ്പെട്ടിയെന്ന നാമകരണത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം. ഒരു ഭക്ഷണപ്പൊതിക്ക് 10 ദിർഹമാണ് അടക്കേണ്ടത്. 10 ദിർഹം മുതൽ എത്ര തുകവേണമെങ്കിലും അടക്കാനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം ഭക്ഷണപ്പൊതിക്കുള്ള സംഭാവനയാണ് ലഭിച്ചത്.
ലോകത്തെ ഞെട്ടിച്ച എൽ.ഇ.ഡി വിസ്മയമാണ് ബുർജ് ഖലീഫയിലേത്. ഒാരോ ഭക്ഷണപ്പൊതി സംഭാവനയായി ലഭിക്കുേമ്പാഴും ബുർജിലെ ഒാരോ എൽ.ഇ.ഡി ലൈറ്റും തെളിയും. സോഷ്യൽ മീഡിയ വഴി ഇത് പങ്കുവെക്കാനുള്ള അവസരവുമുണ്ട്. ഭക്ഷണപ്പൊതികൾ സംഭാവന ചെയ്യാൻ ആഹ്വാനംചെയ്താണ് ഞായറാഴ്ച രാത്രി ബുർജിലെ ലൈറ്റുകൾ തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
