Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകത്തെ വിലയേറിയ ബർഗർ...

ലോകത്തെ വിലയേറിയ ബർഗർ ദുബൈയിൽ; ലേലത്തിൽ വിറ്റത്​ 36,700 ദിർഹത്തിന്​

text_fields
bookmark_border
ലോകത്തെ വിലയേറിയ ബർഗർ ദുബൈയിൽ; ലേലത്തിൽ വിറ്റത്​ 36,700 ദിർഹത്തിന്​
cancel

ദുബൈ: ഒറ്റ ബർഗറിന്​ വില 10000 ഡോളർ. സ്​തനാർബുദ പ്രതിരോധ ബോധവത്​കരണത്തിനായി നടത്തുന്ന പിങ്ക്​ കാരവനോടനുബന്ധിച്ച്​ ദുബൈയിൽ നടത്തിയ ജീവകാരുണ്യ വിരുന്നിലാണ്​ ലോകത്തെ ഏറ്റവും വിലയേറിയ ബർഗർ ലേലത്തിൽ വിറ്റത്​. പിങ്ക്​ കാരവ​​െൻറ അംബാസഡർമാരിലൊരാളായ ഷാർജ സ്​റ്റാറ്റിറ്റിക്​സ്​ ആൻറ്​ കമ്യൂണിറ്റി ഡവലപ്​മ​െൻറ്​ ചെയർമാൻ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ലാ അൽ താനി തയ്യാറാക്കിയ ബർഗർ വില്ല 88 മാഗസിൻ ഉടമയാണ്​ 36,700 ദിർഹത്തിന്​ ലേലം കൊണ്ടത്​.

ലേലത്തിൽ 108,755 ദിർഹം സ്വരൂപിച്ചതായി സംഘാടകർ അറിയിച്ചു. പിങ്ക്​ കാരവ​​െൻറ തുടക്കം മുതൽ സഹകരിച്ചുപോരുന്ന ശൈഖ്​ അൽ താനിയും സംഘവും രണ്ട​ു വർഷം മുൻപ്​ ഒരുക്കിയ ബർഗർ 7000 ഡോളറിന്​ ലേലത്തിൽ പോയിരുന്നു. ലേലം മുഖേന ലഭിച്ച പണം മുഴുവൻ സ്​തനാർബുദ ബോധവത്​കരണത്തിനും പരിശോധനക്കും ചികിത്സകൾക്കുമായി വിനിയോഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burger dubai
News Summary - burger dubai
Next Story