Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂൾ ബസുകളും...

സ്​കൂൾ ബസുകളും ടാക്​സികളും നിരീക്ഷിക്കാൻ 'നിർമിത ബുദ്ധി'

text_fields
bookmark_border
സ്​കൂൾ ബസുകളും ടാക്​സികളും നിരീക്ഷിക്കാൻ നിർമിത ബുദ്ധി
cancel

ദു​ബൈ: ടാ​ക്​​സി​യി​ലും സ്​​കൂ​ൾ ബ​സി​ലും ഇ​നി പേ​ടി​ക്കാ​തെ യാ​ത്ര ചെ​യ്യാം. ഇ​വ നി​രീ​ക്ഷി​ക്കാ​ൻ ന​വീ​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ദു​ബൈ ടാ​ക്​​സി കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി) ആ​രം​ഭി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ (നി​ർ​മി​ത ബു​ദ്ധി) അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ടാ​ക്​​സി​യും സ്​​കൂ​ൾ ബ​സു​ക​ളും നി​രീ​ക്ഷി​ക്ക​പ്പെ​ടും. ഡി.​ടി.​സി​യു​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളെ​യും പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.

ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​വും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള​വ നി​രീ​ക്ഷി​ക്കാ​ൻ ഈ ​സൗ​ക​ര്യം സ​ഹാ​യി​ക്കും. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​മാ​യ ഡി.​ടി.​സി ഈ​യ​ടു​ത്ത്​ ആ​രം​ഭി​ച്ച കോ​ച്ച്​ സ​ർ​വി​സു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ർ​പ​റേ​ഷ​െൻറ ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​ ഡാ​റ്റ അ​നാ​ലി​സി​സ്​ സെൻറ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​മാ​യ​താ​യി ഡി.​ടി.​സി ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല ഇ​ബ്രാ​ഹീം അ​ൽ മീ​ർ പ​റ​ഞ്ഞു. സം​വി​ധാ​ന​ത്തി​ലൂ​ടെ സ്​​കൂ​ൾ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു​ള്ള​വ​രും ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും, വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്ന വ​ഴി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നാ​വും.

പു​തി​യ സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ സേ​വ​ന​ങ്ങ​ളെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും യാ​ത്ര സു​ഗ​മ​മാ​ക്കു​മെ​ന്നും ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.ഡ്രൈ​വ​ർ​മാ​ർ​ക്ക്​ വാ​ഹ​നം കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള സ്​​ഥ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​വ​രം കൊ​ടു​ക്കാ​നും പ​ദ്ധ​തി​യി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. യാ​ത്ര​ക്കാ​ർ​ക്ക്​ അ​ത​ത്​ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​നം ല​ഭി​ക്കാ​ൻ​ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സേ​വ​നം സ​ഹാ​യി​ക്കും. ദു​ബൈ ടാ​ക്​​സി കോ​ർ​പ​റേ​ഷ​െൻറ ല​ക്ഷ്യ​മാ​യ പ്ര​വ​ർ​ത്ത​ന മി​ക​വ് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്നും ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school busestaxis
News Summary - 'Built intelligence' to monitor school buses and taxis
Next Story