Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരക്ക്...

തിരക്ക് നിയന്ത്രണത്തിന് നിർമിതബുദ്ധി സാങ്കേതികവിദ്യ

text_fields
bookmark_border
തിരക്ക് നിയന്ത്രണത്തിന് നിർമിതബുദ്ധി സാങ്കേതികവിദ്യ
cancel

ദു​ബൈ: പ്ര​തി​ദി​നം പ​തി​നാ​യി​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ദു​ബൈ മെ​ട്രോ കൂ​ടു​ത​ൽ ഹൈ​ടെ​ക്കാ​വു​ന്നു. മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് കാ​ത്തി​രി​പ്പി​ല്ലാ​തെ സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ഏ​റ്റ​വും തി​ര​ക്കു​ള്ള സ​മ​യം ക​ണ്ടെ​ത്തി യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി നി​ർ​മി​ത​ബു​ദ്ധി, സി​മു​ലേ​റ്റ​ർ എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള പു​തി​യ പ​ദ്ധ​തി​യു​ടെ പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​താ​യി ആ​ർ.​ടി.​എ അ​റി​യി​ച്ചു. മെ​ട്രോ​യു​ടെ സേ​വ​നം കൂ​ടു​ത​ൽ പേ​രി​ലെ​ത്തി​ക്കു​ന്ന​തി​നും കാ​ത്തി​രി​പ്പു​ക​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​ല്ലാ​ത്ത സു​ഖ​ക​ര​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത്.

ഇൗ ​സാ​ങ്കേ​തി​ക​വി​ദ്യ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലും പൊ​തു ഇ​വ​ൻ​റു​ക​ളി​ലും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ക്രൗ​ഡ് മാ​നേ​ജ്​​മെൻറി​ന് സ​ഹാ​യ​ക​ര​മാ​കും. മെ​ട്രോ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന മി​ക​ച്ച​തും സം​വേ​ദ​നാ​ത്മ​ക​വു​മാ​യ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സേ​വ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യം മ​ന​സ്സി​ലാ​ക്കു​ക​യും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ​മ​യം നി​ർ​ദേ​ശി​ക്കാ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് കോ​ർ​പ​റേ​റ്റ് ടെ​ക്നോ​ള​ജി സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് സെ​ക്ട​റി​ലെ സ്മാ​ർ​ട്ട് സ​ർ​വി​സ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് മ​ഹ്ബൂ​ബ് പ​റ​ഞ്ഞു.

മെ​ട്രോ ഉ​പ​യോ​ക്താ​ക്ക​ളു​ടെ യാ​ത്ര​ക​ൾ, നോ​ൾ കാ​ർ​ഡു​ക​ളു​ടെ ഡേ​റ്റ, മെ​ട്രോ ഡി​മാ​ൻ​ഡ് അ​ൽ​ഗോ​രി​തം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ​മ​യം നി​ർ​ണ​യി​ക്കു​ന്ന​ത്. ഭാ​വി​യി​ൽ കൂ​ടു​ത​ൽ മെ​ട്രോ റൂ​ട്ടു​ക​ളും ഇ​ര​ട്ടി​യോ​ളം യാ​ത്ര​ക്കാ​രെ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ തി​ര​ക്ക് നി​യ​ന്ത്ര​ണം പ്ര​ധാ​ന ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ആ​ർ.​ടി.​എ വി​ല​യി​രു​ത്ത​ൽ. പു​തി​യ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കാ​ത്തി​രി​പ്പിെൻറ സ​മ​യം 40 മു​ത​ൽ 80 ശ​ത​മാ​നം വ​രെ കു​റ​ക്കാ​നാ​വും.

പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സ​മീ​പ​ഭാ​വി​യി​ൽ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നു​മാ​യു​ള്ള അ​വ​ലോ​ക​ന​ത്തി​ലാ​ണ് ആ​ർ.​ടി.​എ എ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story